
'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ള തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ളയ്ക്കെതിരെ ജനത്തെ ഉണർത്തുന്ന പുതിയ വീഡിയോ പുറത്തിറക്കി. സോഷ്യൽ മീഡിയ വഴി പങ്കുവെച്ച വീഡിയോ ഏതാനും മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ബിജെപിയുടെ വോട്ട് കൊള്ളയ്‌ക്കെതിരായ സന്ദേശം നൽകുന്നതിനാണ് ഷോർട്ട് വീഡിയോ പുറത്തിറക്കിയത്.
സിനിമകളിലെ സീനുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണ വീഡിയോ പുറത്തിറക്കിയത്. 'ലാപതാ വോട്ട്' എന്ന പേരിൽ പുതിയ വിഡിയോ 'മോഷണം ഇനി വേണ്ട, ജനം ഉണർന്നു' എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. വിഡിയോയുടെ അവസാനത്തിൽ പറയുന്ന 'വോട്ട് മോഷണമെന്നത് നിങ്ങളുടെ അവകാശങ്ങളുടെ മോഷമാണ്'. വോട്ട് കൊള്ളക്കെതിരെ നമ്മുടെ ശബ്ദം ഉയർത്തുക. ഒരുമിച്ച് അവകാശങ്ങളെ സംരക്ഷിക്കാം' എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസ് പാർട്ടി ഔദ്യോഗിക പേജിൽ ഈ വീഡിയോ പങ്കുവെച്ചത്.
ഒരു പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ളതാണ് വീഡിയോ. സ്റ്റേഷനിലേക്ക് മോഷണം പോയി എന്ന പരാതി പറയാൻ ഒരാൾ എത്തുന്നു. ഇയാളോട് എന്താണ് മോഷണം പോയത് എന്ന് കോൺസ്റ്റബിൾ ചോദിക്കുകയും ഒപ്പം വിവിധ വസ്തുക്കളുടെ പേരും പറയുന്നു. മോഷണം പോയത് തന്റെ വോട്ട് ആണെന്ന് അറിയിക്കുന്നതോടെ സമീപത്ത് ഇരിക്കുന്ന ഇൻസ്‌പെക്ടർ ഉൾപ്പടെ രണ്ട് പൊലിസുകാരും ഞെട്ടുന്നു. പരാതിക്കാരൻ, തന്റെ വോട്ട് മാത്രമല്ല ലക്ഷക്കണക്കിന് വോട്ട് പോയിട്ടുണ്ടെന്നും പറയുന്നു. ഇത് കേട്ട് ഞെട്ടുന്ന പൊലിസുകാർ തങ്ങളുടെ വോട്ടും ചോർന്നു കാണുമോയെന്ന് പരസ്പരം ചോദിക്കുന്നതുമാണ് വീഡിയോ. ശേഷം വോട്ട് മോഷണത്തെ കുറിച്ചുള്ള ഒരു സന്ദേശവും ടെക്സ്റ്റായി നൽകുകയും ചെയ്യുന്നതാണ് വീഡിയോ.
'ലാപതാ ലേഡീസ്' എന്ന ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമയിൽ നിന്നുള്ള ഒരു സീൻ റെഫറൻസ് എടുത്താണ് പൊലിസ് സ്റ്റേഷൻ സ്റ്റോറി ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പേരിലെ ലേഡീസ് എന്നത് മാറ്റിയാണ് വോട്ട് എന്നാക്കി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് നാളെ തുടക്കം. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം, വോട്ടർ പട്ടികയിലെ ക്രമക്കേട് എന്നിവയടക്കമുയർത്തിയാണ് രാഹുലിന്റെ യാത്ര. വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണിൽനിന്ന് തന്നെ തുടക്കം കുറിക്കുകയാണ് രാഹുൽ.
യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിന് ഒപ്പം ഉണ്ടാകും. ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. ബിഹാറിലെ സാസാരാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെയാണ് കടന്നു പോവുക. 30ന് അറയിൽ യാത്ര സമാപിക്കും. സെപ്റ്റംബർ ഒന്നാം തീയതി പട്‌നയിൽ മെഗാ വോട്ടർ അധികാർ റാലിയും സംഘടിപ്പിക്കുന്നുണ്ട്. യുവാക്കളും തൊഴിലാളികളും കർഷകരും അടക്കം രാജ്യത്തെ എല്ലാ പൗരന്മാരോടും യാത്രയുടെ ഭാഗമാകാൻ രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
Opposition leader Rahul Gandhi has released a new video highlighting vote rigging in the country, aiming to awaken public awareness against it. The short video, shared on social media, has garnered millions of views within hours. The message is directed against the BJP’s alleged electoral malpractice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടര്‍പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്‍
National
• 4 hours ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 5 hours ago
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്
International
• 5 hours ago
സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ
National
• 5 hours ago
ഡല്‍ഹിയിലെ ദര്‍ഗയിലുണ്ടായ അപകടം; മരണം ഏഴായി
National
• 6 hours ago
കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ
Kerala
• 6 hours ago
പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ
National
• 6 hours ago
കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം
Kuwait
• 6 hours ago
പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert
Kerala
• 7 hours ago
ആമസോൺ നദി ദ്വീപ് തർക്കം: പെറുവും കൊളംബിയയുമായുള്ള സംഘർഷം രൂക്ഷമാകുന്നു; പരമാധികാരം സ്ഥിരീകരിച്ച് പെറുവിയൻ പ്രസിഡന്റ്
International
• 7 hours ago
'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി
National
• 7 hours ago
എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം
National
• 7 hours ago
ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം
qatar
• 8 hours ago
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല
Kerala
• 8 hours ago
90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്
International
• 10 hours ago
ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്‌കരണം ലക്ഷ്യം
Kuwait
• 10 hours ago
സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 10 hours ago
ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ
Cricket
• 10 hours ago
ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ
Kerala
• 8 hours ago
ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം
uae
• 8 hours ago
ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്
International
• 9 hours ago