HOME
DETAILS

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

  
August 16 2025 | 08:08 AM

independence-day-anganwadi-rakhi-tied controversy-cdpo-bjp-dyfi-protest

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി. വർക്കല താലൂക്ക് ചൈൽഡ് ഡെവല്പ്മെൻറ് പ്രോജക്ട് ഓഫീസറുടെ നിർദേശ പ്രകാരമാണ് വിവിധ അങ്കണവാടികളിൽ രാഖി കെട്ടിയത്. വർക്കല ബ്ലോക്കിന് കീഴിലെ അങ്കണവാടികളിൽ ബിജെപിയുടെ നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവരാണ് കുട്ടികൾക്ക് രാഖി കെട്ടിയത്. സംഭവത്തിൽ വർക്കല താലൂക്ക് സിഡിപിസി ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. 

സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് രാഖികെട്ടണമെന്ന് സിഡിപിഒ ജ്യോതിഷ് ആണ് നിർദേശം നൽകിയത്. അങ്കണവാടി ടീച്ചർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഡീഷണൽ സിഡിപിഓ രാഖി നിർമിക്കാൻ നിർദേശം നൽകിയത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ് സന്ദേശമായാണ് നിർദേശം നൽകിയത്. കുട്ടികൾ രാഖി കെട്ടുന്ന ഫോട്ടോ ഗ്രൂപ്പിൽ ഇടണമെന്നടക്കമാണ് അങ്കണവാടി വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് സിഡിപിഒ അയച്ച സന്ദേശത്തിൽ പറയുന്നത്. ഫോട്ടോയെടുത്തശേഷം കേന്ദ്ര സർക്കാരിൻറെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. ഇതിനു പുറമെ രാഖിയുടെ മാതൃകയും അയച്ചു കൊടുത്തു. 

സിഡിപിഒയുടെ നിർദ്ദേശ പ്രകാരം മിക്ക അങ്കണവാടികളിലും കുട്ടികൾക്ക് രാഖി കെട്ടി. ബിജെപിയുടെ നഗരസഭാ കൗൺസിലറാണ് കണ്ണമ്പ, ചാലുവിള അങ്കണവാടികളിൽ രാഖി കെട്ടിയത്. എന്നാൽ ഹർ ഘർ തിരംഗ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർക്കുലറിൽ രാഖി കെട്ടണമെന്ന നിർദ്ദേശമുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയത്. സമരക്കാർ ഓഫീസിൻറെ ബോർഡിൽ ആർഎസ്എസ് എന്നെഴുതി പതിച്ചു. 

എന്നാൽ, കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത് കുട്ടികൾ നിർമിച്ച രാഖി സൈനികർക്ക് നൽകാനായി പോസ്റ്റൽ മാർഗം അയക്കാൻ നിദേശം ഉണ്ടായിരുന്നു. ഇതിൻറെ മറവിലാണ് കുട്ടികളെ കൊണ്ട് രാഖി പരസ്പരം കെട്ടിച്ചതും ബിജെപി നഗരസഭാ കൗൺസിലർ എത്തി രാഖി കെട്ടി നൽകിയതും. അതേസമയം, സംസ്ഥാനത്ത് ഇത്തരത്തിലൊരു സംഭവം നടന്നിട്ടും സിഡിപിഒ ജ്യോതിഷിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടില്ല.

 

On Independence Day, children in several Anganwadis under the Varkala block were tied Rakhi as per the directive of the Varkala Taluk Child Development Project Officer. Among those who tied Rakhi to the children was a BJP municipal councillor. The incident sparked protests, with DYFI activists demonstrating at the Varkala Taluk CDPO office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്

International
  •  6 hours ago
No Image

ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അം​ഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം

latest
  •  6 hours ago
No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  7 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  7 hours ago
No Image

സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  8 hours ago
No Image

ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ

Cricket
  •  8 hours ago
No Image

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്

Kerala
  •  8 hours ago
No Image

രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും

National
  •  8 hours ago
No Image

'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago