HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ 

  
August 17 2025 | 09:08 AM

Amebic Meningoencephalitis Confirmed in 3-Month-Old Kozhikode Infant Contaminated Well Water Identified as Source


കോഴിക്കോട്: മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണറില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ് ഇവരുടെ കിണര്‍ ഉള്ളത്. നിലവില്‍ വീട്ടിലെ കിണര്‍ വറ്റിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ ജലവും പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഈ കുഞ്ഞിനെ കൂടാതെ മറ്റൊരാള്‍ക്കു കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്.

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി മരിച്ചതോടെ കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യവകുപ്പ് നാളെ ബോധവല്‍ക്കരണ ക്ലാസും നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ക്ലാസ് നടത്തുക. മുന്‍കരുതലിന്റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

 

 

In Kozhikode, Kerala, a 3-month-old infant undergoing treatment for Amebic meningoencephalitis (a rare brain infection) was found to have contracted the disease through contaminated water from the household well.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന് പകരം രണ്ട് സൂപ്പർതാരങ്ങൾ രാജസ്ഥാനിലേക്ക്; വമ്പൻ നീക്കവുമായി കൊൽക്കത്ത

Cricket
  •  9 hours ago
No Image

ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം

National
  •  9 hours ago
No Image

ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

International
  •  9 hours ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്

Football
  •  10 hours ago
No Image

സ്പെയർ പാർട്സുകൾ നൽകിയില്ല, സേവനങ്ങൾ വൈകിപ്പിച്ചു; കാർകമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  10 hours ago
No Image

ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുക, അല്ലെങ്കിൽ മാപ്പ് പറയുക: 'വോട്ട് ചോരി'യിൽ രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  10 hours ago
No Image

വാഹനങ്ങളുടെ ഗ്ലാസ് ടിന്റിങ്ങ് 50 ശതമാനം വരെ; ഔദ്യോഗിക അം​ഗീകാരവുമായി കുവൈത്ത്

Kuwait
  •  11 hours ago
No Image

കോഴിക്കോട് മൂന്നു മാസം പ്രായമായ കുഞ്ഞിനും 49 കാരനും വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

‘ബിജെപിക്ക് സത്യവാങ്മൂലം വേണ്ട, എനിക്ക് മാത്രം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi criticizes Election Commission

National
  •  12 hours ago
No Image

ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ

oman
  •  12 hours ago

No Image

സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍

Kerala
  •  14 hours ago
No Image

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം

Kerala
  •  14 hours ago
No Image

''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു'  വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍ 

National
  •  15 hours ago
No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  16 hours ago