HOME
DETAILS

വീടിനുള്ളിൽ മുളകുപൊടി വിതറി,വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ഒറ്റപ്പനയിൽ 57-കാരിയുടെ മരണം കൊലപാതകമെന്ന് പൊലിസ്

  
August 18 2025 | 01:08 AM

57-Year-Old Woman Found Dead in Ottappana Police Suspect Murder

ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയിൽ 57 വയസ്സുള്ള റംലത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് താമസിച്ചിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റംലത്തിനെ ദിവസങ്ങളായി പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികളും ബന്ധുക്കളും വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു. റംലത്തിന്റെ മൃതദേഹം കാൽ നിലത്തും ശരീരം കട്ടിലിലുമായാണ് കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലും കണ്ടെത്തി.

സംഭവം അറിഞ്ഞതിനെ തുടർന്ന് അമ്പലപ്പുഴ പൊലിസും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീടുമായി ബന്ധപ്പെട്ടവരോ പരിചയക്കാരോ ആയിരിക്കാം റംലത്തിനെ അപായപ്പെടുത്തിയതെന്നാണ് പൊലിസിന്റെ സംശയം. ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റംലത്തിന്റെ പോസ്റ്റ്‌മോർട്ടം നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റംലത്തിന്റെ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. വർഷങ്ങളായി റംലത്ത് ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ ബന്ധുക്കൾ താമസിക്കുന്നുണ്ട്. അവരിൽ നിന്നടക്കം പൊലിസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

The death of 57-year-old Ramlath in Ottappana is suspected to be a murder, police say. Found dead in her home with a shawl around her neck, her body was partially on the bed with feet touching the floor. Chilli powder was sprinkled inside the house, and the electricity was disconnected. Ambalappuzha police and forensic experts are investigating. Awaiting post-mortem results to confirm the cause of death. CCTV footage and information from relatives are being collected.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  11 hours ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  11 hours ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 hours ago
No Image

'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

Kerala
  •  12 hours ago
No Image

സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  12 hours ago
No Image

വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ

crime
  •  12 hours ago
No Image

യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  12 hours ago
No Image

ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ

National
  •  12 hours ago
No Image

9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്

Kerala
  •  13 hours ago
No Image

നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്

uae
  •  13 hours ago