HOME
DETAILS

കുഞ്ഞു ലോകത്തെ കുളിർക്കാറ്റ് - തിരുപ്രഭ

  
ഫെമിന സനാഇയ്യ ചാപ്പനങ്ങാടി
August 28 2025 | 03:08 AM

little worlds cool breeze - thiruprabha

കാരുണ്യത്തിന്റെ കണിക തിരഞ്ഞിറങ്ങേണ്ട ആധുനികതയിൽ, കാലാതീതമായി നിലനിൽക്കുന്ന കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ കരുതലൊരു ക്കിയവരാണ് പ്രവാചകൻ (സ). എല്ലാവരോടും നബിക്ക് സ്നേഹമായിരുന്നു. കുഞ്ഞുമക്കളോട് നബി പുലർത്തിയ സ്നേഹം വളരെ പ്രശസ്തമാണ്. കുട്ടികളോട് കാരുണ്യമില്ലാത്തവൻ നമ്മിൽ പെട്ടവനല്ല എന്ന തിരുവചനത്തിൽ എല്ലാം ഉൾക്കൊള്ളുന്നു.

കുട്ടികൾക്കു യഥേഷ്ടം ഇടപെടാനും കളിക്കാനും സാധിക്കുന്ന വിധത്തിലായിരുന്നു അവരോടുള്ള നബിസമീപനം. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുമക്കളോട് സലാം പറയാനും കളിതമാശകളിൽ മുഴുകാനും മനസും സമയവുമുണ്ടായിരുന്നു തിരുനബിക്ക്. കുട്ടികൾക്കു ലഭിക്കേണ്ട സ്നേഹവും പരിഗണനയും സംരക്ഷണവുമെല്ലാം അവരുടെ അവകാശമാണെന്ന് യുനിസെഫ് പ്രഖ്യാപിക്കുന്നതിനും നൂ റ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രവാചകൻ ജീവിച്ചുകാണിച്ചു തന്നു. പ്രാകൃത സമ്പ്രദായങ്ങൾ നിലനിന്ന സമൂഹത്തിലാണ് നബി (സ) ഇതെല്ലാം സാധിച്ചെടുത്തതെന്ന് കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ട് അമേരിക്കൻ ചരിത്രകാരൻ വാഷിങ്ൺ ഇർവിൻ. 

തന്റെ പൗത്രൻ ഹസൻ (റ)വിനെ ഒരിക്കൽ നബി (സ) ചുംബിക്കുന്നതു കണ്ടപ്പോൾ അഖ്റഅ് ബിൻ  ഹാബിസ്) (റ) തനിക്ക് പത്തു മക്കളുണ്ടായിട്ട് ഇന്നുവരെ ആരെയും ചുംബിച്ചിട്ടില്ലെന്നു പറഞ്ഞു. ഉടൻ നിരുനബി മൊഴിഞ്ഞു. 'കരുണ ഇല്ലാത്തവന് കരുണ ലഭിക്കുകയില്ല.

വില്യം മൂർ പറഞ്ഞതു പോലെ, തിരുനബിയുടെ സ്നേഹവായ്പുകൾ സ്വന്തം മക്കളിലും പേരക്കിടാങ്ങളിലും മാത്രം ഒതുങ്ങിനിന്നില്ല. എല്ലാ കുട്ടികളോടും വല്ലാത്ത സ്നേഹവും വാത്സല്യവുമായിരുന്നു. അവിടെ മറ്റു പരിഗണനകളോ താൽപര്യങ്ങളോ ഇല്ലായിരുന്നുവെന്ന് ചരിത്രം. തന്റെ സന്നിധിയിലെത്തപ്പെട്ട സൈദ് എന്ന കൊച്ചുബാലനെ വാത്സല്യത്തോടെ വളർത്തി. പിന്നീട് സ്വന്തം പിതാവടക്കമുള്ള കുടുംബം കൊണ്ടുപോകാൻ വന്നപ്പോൾ, നബിതങ്ങളുടെ സ്നേഹമസൃണ സാമീപ്യം വിട്ട് തിരിച്ചുപോകാൻ വിസമ്മതിക്കുകയായിരു സൈദ്(റ). 

സൈദ്(സ)വി ൻ്റെമകൻ ഉസാമ(റ)യുടെ മൂക്കള തിരുനബി(സ)തന്റ കൈക്കൊണ്ട് നീക്കം ചെയ്യുന്നൊരു കഥയുണ്ട്. മൂക്കള നീക്കാൻ നബി ഒരുങ്ങിയപ്പോൾ, അതിനു സന്നദ്ധയായി പത്നി ആഇശ(റ) മുന്നോട്ടു വന്നു. അപ്പോൾ തിരുനബി യുടെ പ്രതി‌കരണം ഇങ്ങനെയായിരുന്നു ഞാൻ അവനെ സ്നേഹിക്കുന്നു. ആഇശ (റ) നീയും. അവനെ സ്നേഹിക്കുക

കുഞ്ഞിളം പൈതങ്ങൾ ചെയ്യുന്ന തെറ്റുകളെ ആ അർഥത്തിൽ പരിഗണിക്കാനും സ്നേഹത്തോടെ ഇടപെടാനും മനസിന് വിശാലതയുള്ളവർക്കേ സാധിക്കൂ. ശിക്ഷണം നൽകുന്നതിൽ നബി (സ) വലിയ മാതൃക തന്നെയാണ്. റാഫിഅ് ബിൻ അംറ് അൽഗിഫാരി (റ) പറയുന്നു. അൻസ്വാറുകളുടെ ഈന്തപ്പനക്ക് എറിഞ്ഞതിൻ്റെ പേരിൽ എന്നെ തിരുസന്നിധിയിൽ ഹാജരാക്കി. കാര്യം അന്വേഷിച്ച നബി (സ) സൗമ്യതയോടെ എൻ്റെ തലതടവിക്കൊണ്ട് സ്നേഹപൂർവം ഉപദേശിക്കുകയും വേണ്ടി പ്രാർഥിക്കുകയുമാണ് ചെയ്തത്. പത്ത് വർഷത്തോളം നബി തങ്ങൾക്ക് സേവനം ചെയ്തിരുന്ന അനസ് (റ) ഛെ എന്ന വാക്കോ, എന്തിന് ചെയ്തു എന്ന ആക്ഷേപമോ നബിയിൽനിന്ന് കേട്ടിട്ടില്ല.

പേരമക്കൾക്ക് ഓടിച്ചു കളിക്കാനുള്ള വാഹനമായി മുട്ടുകുത്തി താഴ്ന്ന് കൊടുത്തു ലോകപ്രവാചകൻ. മക്കൾ കടന്നു വരുമ്പോൾ പ്രസംഗ പീഠത്തിൽ നിന്ന് ഇറങ്ങിവന്ന് അവരെ വാരിയെടുത്തു. അങ്ങനെ എത്രയോ ഉദാഹണങ്ങളാണ് ചരിത്രത്തിൽ നിറംമങ്ങാതെ കിടക്കുന്നത്.

 

Thiruprabha, a refreshing presence, brings a cool breeze to the little world with her charm and grace



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  10 hours ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  11 hours ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  11 hours ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  11 hours ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  11 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  12 hours ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരാഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  12 hours ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  12 hours ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  13 hours ago