HOME
DETAILS

മലേറിയ പകർച്ചവ്യാധിക്കെതിരെ ഒന്നിച്ച് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും ഐഐടി മദ്രാസും

  
Web Desk
August 18 2025 | 05:08 AM

emirates university partners with iit madras to fight malaria epidemic

ദുബൈ: ആഗോള പൊതുജനാരോഗ്യ രംഗത്ത് നാഴികക്കല്ലായി മാറിയേക്കാവുന്ന കണ്ടുപിടിത്തവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (UAEU) യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസിന്റെ സാൻസിബാർ കാമ്പസും. മലേറിയ പകർച്ചവ്യാധികൾ കൃത്യമായി പ്രവചിക്കാനും ട്രാക്ക് ചെയ്യാനും കഴിയുന്ന എഐ സംവിധാനം ഇരു സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്ന് വികസിപ്പിച്ചെടുത്തു.

ആദിത്യ രാജനാരായണൻ, മനോജ് കുമാർ, പ്രൊഫസർ അബ്ദുസ്സമദ് ട്രൈഡെയ്ൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലൂടെയാണ് മലേറിയ വ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് AI-യെ പരമ്പരാഗത എപ്പിഡെമിയോളജിക്കൽ മോഡലുകളുമായി സംയോജിപ്പിച്ചത്. 'സയന്റിഫിക് റിപ്പോർട്ട്‌സ് ബൈ നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ താപനിലയും ഉയരവും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളെ ഉൾപ്പെടുത്തി കൂടുതൽ യാഥാർത്ഥ്യബോധമുള്ള പ്രവചനങ്ങൾ സാധ്യമാക്കുമെന്ന് പറയുന്നു. "ഡാറ്റ-ഡ്രൈവൺ അപ്രോച്ച് ഉപയോഗിച്ച് മലേറിയയ്ക്കുള്ള ഒരു ഗണിത മാതൃകയുടെ വിശകലനം" എന്ന തലക്കെട്ടോടെയാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളിലെയും ​ഗവേഷകർ വികസിപ്പിച്ചെടുത്ത AI സംവിധാനം, മലേറിയ പകരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നേരത്തെ ഇടപെടലുകൾ സാധ്യമാക്കുകയും രോഗ നിയന്ത്രണ തന്ത്രങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പാരിസ്ഥിതിക ഘടകങ്ങൾ മലേറിയ വ്യാപനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാൻ ഈ മോഡൽ സഹായിക്കുന്നു. 

ഇതിനു പുറമേ, ഡൈനാമിക് മോഡ് ഡീകോമ്പോസിഷൻ (DMD) എന്ന ഗണിത സാങ്കേതിക വിദ്യ ഉപയോഗിച്ച്, സങ്കീർണ്ണമായ രോഗ വ്യാപന പ്രക്രിയകളെ ലളിതമായ ഘടകങ്ങളായി വിഭജിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഇതുവഴി, തത്സമയ അണുബാധ അപകടസാധ്യത മെട്രിക് സൃഷ്ടിക്കപ്പെട്ടു, ഇത് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് നേരത്തേ  കണ്ടെത്തുന്നതിനും ലക്ഷ്യബോധമുള്ള പ്രതികരണങ്ങൾക്കും ശക്തമായ ഉപകരണമായി മാറുന്നു.

"എഐയുടെ കരുത്തും ക്ലാസിക്കൽ എപ്പിഡെമിയോളജിക്കൽ മോഡലുകളും സംയോജിപ്പിക്കുന്നതിലൂടെ, മലേറിയ വ്യാപനത്തിന്റെ സങ്കീർണ്ണത കൃത്യമായി പകർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു," UAEU-വിലെ പ്രൊഫസർ അബ്ദു സമദ് ട്രൈഡെയ്ൻ വ്യക്തമാക്കി. 

"നിലവിൽ വികസിപ്പിച്ച ഈ മോഡൽ മലേറിയ ട്രാക്ക് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും കൂടുതൽ കൃത്യവും സമയബന്ധിതവുമായ മാർഗം പ്രദാനം ചെയ്യുന്നു."

സബ്-സഹാറൻ ആഫ്രിക്ക പോലെയുള്ള മലേറിയ ബാധ ഉയർന്ന പ്രദേശങ്ങളിൽ ഈ ഗവേഷണം വലിയ മാറ്റമുണ്ടാക്കും. ലോകത്തെ മലേറിയ കേസുകളിൽ 94 ശതമാനവും ഈ പ്രദേശത്താണ് റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ വർഷവും അര ലക്ഷത്തിലധികം മനുഷ്യരാണ് ഈ പ്രദേശങ്ങളിൽ മലേറിയ ബാധിച്ച് മരിക്കുന്നത്. മുന്നറിയിപ്പ് സംവിധാനങ്ങൾ, ഡാറ്റകളെ അടിസ്ഥാനമാക്കിയുള്ള നയ രൂപീകരണം എന്നിവയിലൂടെ മലേറിയക്കെതിരായ പോരാട്ടത്തിന് ഈ കണ്ടുപിടുത്തം വലിയ  കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

emirates university and iit madras have announced a strategic collaboration to develop advanced solutions for malaria prevention and treatment, aiming to curb the global epidemic through innovative research.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും

uae
  •  4 hours ago
No Image

വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

National
  •  5 hours ago
No Image

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

International
  •  5 hours ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  5 hours ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  5 hours ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  5 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  6 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  6 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  6 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 hours ago