HOME
DETAILS

'വോട്ട് ചോരി'യിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന പോരിന് ഇൻഡ്യ സഖ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്

  
Web Desk
August 18 2025 | 06:08 AM

india-bloc-action-against-cec-gyanesh-kumar-vote-theft-row impeachment

ന്യൂഡൽഹി: വോട്ട് ചോരി വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കാൻ പ്രതിപക്ഷ ഇൻഡ്യ സഖ്യം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബിജെപിക്കെതിരായ വോട്ടുകൊള്ള ആരോപണങ്ങൾ നിഷേധിച്ചും ആരോപണം ഉന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തോടു മാപ്പുപറയണമെന്ന് വെല്ലുവിളിച്ചും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം, സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ രീതിയിൽ സിഇസിയെ നീക്കം ചെയ്യാൻ കഴിയും. ഇതിനായി പാർലമെന്റി ഇംപീച്ച്‌മെന്റ് പ്രമേയം ആവശ്യമാണ്. ഇത് വൈകാതെ കൊണ്ടുവരാനാണ് നീക്കം.

വോട്ടുകൊള്ള ആരോപണം, ബിഹാർ വോട്ടർപട്ടികയിലെ തീവ്രപരിഷ്‌ക്കരണം സംബന്ധിച്ച കേസിൽ സുപ്രിംകോടതിയിൽ നിന്നുണ്ടായ തിരിച്ചടി എന്നിവയുടെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയത്.

രാഹുൽ ഗാന്ധി തെളിവുസഹിതം ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മിഷൻ മറുപടി പറഞ്ഞില്ല. ഇക്കാര്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചെങ്കിലും മറുപടി പറയാതെ മറു ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു കമ്മിഷൻ. ഒന്നുകിൽ കമ്മിഷൻ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ രാജ്യത്തോടു മാപ്പു പറയുകയോ ചെയ്യുകയല്ലാതെ രാഹുലിനു മുന്നിൽ മറ്റൊരു വഴിയില്ലെന്നായിരുന്നു ഒരേസമയം വൈകാരികവും ക്ഷോഭവും നിറഞ്ഞ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം.

പ്രാഥമികമായി കാര്യങ്ങൾ വിശദീകരിച്ച ശേഷം മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾക്ക് അവസരം നൽകിയെങ്കിലും അഞ്ചു പേരുടെ ചോദ്യങ്ങൾക്ക് ഒന്നിച്ചാണ് കമ്മിഷൻ മറുപടി നൽകിയത്. ഇതിൽ കമ്മിഷനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചുകളിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ നൽകാതിരിക്കുക, വോട്ടർപട്ടിക സെർച്ച് ചെയ്യാവുന്ന വിധം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ എതിർക്കുകയും അവയ്ക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുകയായിരുന്നു കമ്മിഷൻ.

കമ്മിഷനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് ലോകത്തിനുമുന്നിൽ രാജ്യത്തെ അപമാനിക്കാനാണെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് വോട്ടർപട്ടിക തയാറാക്കുന്നത്. കള്ളവോട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ സംവിധാനങ്ങളുണ്ട്.

റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷവും 45 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രിംകോടതിയിൽ പോയി തെരഞ്ഞെടുപ്പിനെതിരേ ഹരജി ഫയൽ ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. ആ കാലയളവിനുശേഷം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അതു കേരളത്തിലായാലും കർണാടകയിലായാലും ബിഹാറിലായാലും. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇത്രയും നാളുകൾക്കു ശേഷം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം വോട്ടർമാർ മനസിലാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമേ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുള്ളൂവെന്ന് അവകാശപ്പെട്ട കമ്മിഷൻ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു കോടിയിലധികം ജീവനക്കാർ, 10 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർ എന്നിവർ പ്രവർത്തിക്കുന്നുവെന്നും പറഞ്ഞു.

ക്രമരഹിത ഇംഗ്ലിഷ് അക്ഷരങ്ങൾ മാതാപിതാക്കളുടെ പേര് ആയതിൽ മറുപടിയില്ല

വോട്ടർപട്ടികയിൽ വീട്ടുനമ്പർ പൂജ്യം എന്ന് രേഖപ്പെടുത്തിയതിൽ അപാകതയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. സ്വന്തമായി വീടില്ലാത്തവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വീടുകൾക്ക് നമ്പറുകളില്ല. അതിനാൽ അത്തരം വിലാസങ്ങൾക്ക് പൂജ്യം എന്ന സാങ്കൽപ്പിക നമ്പർ നൽകി. ചിലർ പാലങ്ങൾക്കു താഴെയും തെരുവുവിളക്കുകൾക്കു താഴെയുമാണ് താമസിക്കുന്നത്. അതിനർഥം അവർ വോട്ടർമാരല്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി ഉന്നയിച്ച കർണാടകയിലെ വീട്ടുനമ്പറുകൾ ഇതിൽപ്പെട്ടതാണോയെന്ന് കമ്മിഷൻ വ്യക്തമാക്കിയില്ല.

മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് കീബോർഡിലെ അക്ഷരങ്ങൾ ക്രമരഹിതമായി ടൈപ്പ് ചെയ്തു വച്ചതിലും ഒറ്റമുറിയിൽ 80ൽ അധികം പേർ വോട്ടർമാരായി ഉൾപ്പെട്ടതിനോടും പ്രതികരിക്കാൻ കമ്മിഷൻ തയാറായില്ല.

കമ്മിഷന്റെ പക്ഷഭേദം തുറന്നുകാട്ടി: കോൺഗ്രസ്

വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുൽഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനു പോലും വ്യക്തമായ മറുപടി തെരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഉണ്ടായില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. കമ്മിഷന്റെ കഴിവില്ലായ്മ മാത്രമല്ല, പ്രകടമായ പക്ഷഭേദവും പൂർണമായി തുറന്നുകാട്ടിയതായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു. തങ്ങൾക്ക് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെയാണെന്ന കമ്മിഷന്റെ അവകാശവാദങ്ങൾ ചിരിപരത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Reports suggest the opposition INDIA alliance is planning further action against Chief Election Commissioner (CEC) Gyanesh Kumar over the vote theft controversy. The move comes after the Election Commission denied allegations of rigging and challenged Opposition Leader Rahul Gandhi to apologize to the nation. Efforts to bring an impeachment motion against the CEC have reportedly begun.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  4 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  6 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  7 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  7 hours ago