HOME
DETAILS

പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ

  
August 18 2025 | 09:08 AM

palakkad-petrol-bomb-attack-girl-house-love-proposal-rejected two arrested

പാലക്കാട്: പാലക്കാട് പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറ്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.

പാലക്കാട് കുത്തന്നൂരിലാണ് സംഭവം. കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് പിടിയിലായത്. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഇന്നാണ് പ്രതികളെ പൊലിസ് പിടികൂടിയത്.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിയിലായത്.

പെൺകുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. പെൺകുട്ടിയ്ക്ക് നേരത്തെ അഖിലുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രണയം നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് അക്രമം നടത്തിയത്.

രാത്രി ബൈക്കിൽ വീട്ടിലെത്തിയ യുവാക്കൾ ആദ്യം പെൺകുട്ടിയുടെ വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു. പിന്നാലെ പെട്രോൾ ബോംബ് ഇവിടെ കത്തിച്ച് വെച്ചു. മഴ ഉണ്ടായിരുന്നതിനാൽ തീ പൂർണമായി കത്തിയില്ല. പിന്നാലെ ഇവർ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത് എന്നാണ് വിവരം. പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കേസ് അന്വേഷിച്ച കുഴൽമന്ദം പൊലിസ് വ്യക്തമാക്കി.

 

A 17-year-old girl’s house in Palakkad was attacked with a petrol bomb after she allegedly rejected a love proposal. The blast shattered the bedroom window panes. Police have arrested two youths in connection with the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  7 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  7 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  7 hours ago