HOME
DETAILS

'അദാനിക്ക് ഒരു ജില്ല മുഴുവന്‍ നല്‍കിയോ?'; ഫാക്ടറി നിര്‍മിക്കാന്‍ അദാനിക്ക് ഭൂമി നല്‍കിയ അസം സർക്കാരിന്റെ നടപടിയിൽ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി

  
Web Desk
August 18 2025 | 10:08 AM

did you give an entire district to adani high court slams assam government over land allocation for factory

ഗുവാഹത്തി: അദാനി ഗ്രൂപ്പിന്റെ ഭാഗമായ സിമന്റ് നിര്‍മ്മാണ കമ്പനിക്ക് വലിയ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജി. ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി ഭൂമി അദാനിയുടെ കമ്പനിക്ക് നല്‍കുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കിടെയാണ് ഹൈക്കോടതി അസം സര്‍ക്കാരിന്റെ തീരുമാനം കേട്ട് ഞെട്ടിയത്.

വിചാരണയ്ക്കിടെ അദാനിയുടെ കമ്പനിയ്ക്ക് വിട്ടുനല്‍കിയ ഭൂമിയുടെ അളവിനെസംബന്ധിച്ച് അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോള്‍ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മ്മാണത്തിന് നല്‍കുകയാണോ എന്നാണ് ഹൈക്കോടതി ജഡ്ജി ചോദിച്ചത്.

ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ഭീമന്മാരെ പ്രീണിപ്പിക്കാനായി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള ശക്തമായ വിമര്‍ശനമായാണ് പലരും ഹൈക്കോടതിയുടെ നിരീക്ഷണത്തെ വിലയിരുത്തുന്നത്.

വിചാരണവേളയില്‍ നിന്നുള്ള ജഡ്ജിയുടെ ചോദ്യവും പ്രതികരണവും അടങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അസമിലെ ബിജെപി സര്‍ക്കാരിന്റെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെയും വിവാദ തീരുമാനങ്ങള്‍ക്കെതിരെയും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതി വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. ബിജെപി സര്‍ക്കാര്‍ പിന്നോക്ക വിഭാഗങ്ങളുടെ കൃഷി ഭൂമി ഉള്‍പ്പെടെ പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ദാനം നല്‍കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. 

അസമിലെ കൊക്രജര്‍ ജില്ലയിലെ 1200 ഏക്ര ഭൂമി അദാനി ഗ്രൂപ്പിന് കീഴിലെ വൈദ്യുതി നിലയത്തിന് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കനത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളുടെ ഭൂമിയാണ് സര്‍ക്കാര്‍ അദാനിക്ക് നല്‍കുന്നതെന്ന് ആരോപണമുണ്ട്. 

The Gauhati High Court expressed shock over the Assam government’s decision to allocate large tracts of land to Adani Group for a factory. The court questioned if an entire district was handed over to the conglomerate.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

National
  •  3 hours ago
No Image

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും

uae
  •  3 hours ago
No Image

വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

National
  •  4 hours ago
No Image

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

International
  •  4 hours ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  4 hours ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  4 hours ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  4 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago