
കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?

തിരുവനന്തപുരം: ക്രിക്കറ്റിന്റെ പൊടിപൂരത്തിന് ഇനി മൂന്നാഴ്ച്ചക്കാലം അനന്തപുരി കാര്യവട്ടം സ്റ്റേഡിയം കാഴ്ചക്കാരാകും. കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരുകയാണ്. ആറ് ടീമുകൾ 33 മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഉശിരൻ പോരാട്ടങ്ങളും പുത്തൻ താരോദയങ്ങളും കാണാനും ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്.
റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്‌കോറുകൾ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. ആകെ അഞ്ച് പിച്ചുകളാണ് കളികൾക്കായി ഒരുക്കിയിരിക്കുന്നത്. മാണ്ഡ്യ ക്ലേ ഉപയോഗിച്ച് നിർമിച്ചവയാണ് ഇവയിൽ നാലും. അതുകൊണ്ടുതന്നെ ഈ പിച്ചുകളിൽ റണ്ണൊഴുകും. ഒരു പിച്ച് സ്ലോ ആണെന്ന് ക്രിക്കറ്റ് വിദഗ്ധർ പറയുന്നു.
അദാനി ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫിൻസ് തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് മത്സര രംഗത്ത്. ദിവസം രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45ന് രണ്ടാം മത്സരം നടക്കും.
ലീഗ് ഘട്ടത്തിൽ ടീമുകൾ പരസ്പരം രണ്ട് വട്ടം മാറ്റുരയ്ക്കും. കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകളാണ് സെമിയിലെത്തുക. സെപ്റ്റംബർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ. സെപ്റ്റംബർ ഏഴിന് ഫൈനൽ പോരാട്ടം അരങ്ങേറും.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സെയ്‌ലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സും ആദ്യ മത്സരത്തിൽ കണക്കുതീർക്കാൻ ഏറ്റുമുട്ടും. കളിക്കു പിന്നാലെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ. വർണാഭമായ പരിപാടിയിൽ കെ.സി.എൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 50 കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്തസംഗീത വിരുന്നുമുണ്ട്.
7.45ന് ട്രിവാൻഡ്രവും കൊച്ചിയും തമ്മിലുള്ള രണ്ടാം മത്സരം നടക്കും. കഴിഞ്ഞ സീസണിലെ കരുത്തരെ നിലനിർത്തിയും വിഷ്ണു വിനോദിനെയും എം.എസ് അഖിലിനെയും കൂട്ടിച്ചേർത്തും കൂടുതൽ കരുത്തോടെയാണ് കൊല്ലം സെയിലേഴ്‌സിന്റെ വരവ്.
ക്യാപ്റ്റൻ സച്ചിൻ ബേബിയും ഷറഫുദ്ദീനും അഭിഷേക് ജെ. നായരും, വത്സൽ ഗോവിന്ദും, ബിജു നാരായണനും തുടങ്ങി പ്രതിഭകളുടെ നീണ്ട നിരയാണ് കൊല്ലത്തിന്. രോഹൻ കുന്നുമ്മൽ നയിക്കുന്ന കാലിക്കറ്റ് ടീമിൽ സൽമാൻ നിസാർ, അഖിൽ സ്‌കറിയ, അൻഫൽ പള്ളം തുടങ്ങിയവരുണ്ട്. വെടിക്കെട്ട് ബാറ്റർ സച്ചിൻ സുരേഷ്, മുതിർന്ന താരവും ഓൾ റൗണ്ടറുമായ മനു കൃഷ്ണ തുടങ്ങിയവരും കാലിക്കറ്റിലുണ്ട്.
രണ്ടാം മത്സത്തിൽ ഏറ്റുമുട്ടുന്ന ട്രിവാൻഡ്രവും കൊച്ചിയും ഒപ്പം കിടപിടിക്കും. സാലി വിശ്വനാഥ് നയിക്കുന്ന കൊച്ചിയുടെ പ്രധാന കരുത്ത് സഞ്ജു സാംസനാണ്. ടൂർണമെന്റിന് മുന്നോടിയായ പ്രദർശന മത്സരത്തിൽ സഞ്ജു ഫോം വീണ്ടെടുത്തിരുന്നു. പരിചയസമ്പത്തും യുവനിരയും ഒന്നിക്കുന്ന ടീമാണ് കൊച്ചിയുടേത്.
ജോബിൻ ജോബി, നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവരാണ് ബാറ്റർമാർ. വിനൂപ് മനോഹരൻ, കെ.ജെ രാകേഷ്, ജെറിൻ പി.എസ്, തുടങ്ങിയ ഓൾറൗണ്ടർമാരും കെ.എം ആസിഫും അഖിൻ സത്താറുമടങ്ങുന്ന കരുത്തുറ്റ ബൗളിങ് നിരയുമുണ്ട്. കൃഷ്ണപ്രസാദ് എന്ന പുതിയ ക്യാപ്റ്റന് കീഴിലാണ് ട്രിവാൻഡ്രം റോയൽസിന്റെ വരവ്. അബ്ദുൽ ബാസിത്, ഗോവിന്ദ് പൈ, എസ്. സുബിൻ, റിയ ബഷീർ എന്നിവരുടെ കരുത്തുറ്റ ബാറ്റിങ് നിരയാണ് അവരുടേത്.
ബേസിൽ തമ്പിയുടെയും വി. അജിത്തിന്റെയും വരവോടെ ബൗളിങ് നിരയും ശക്തം. പരിശീലന മൽസരത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ അഭിജിത് പ്രവീൺ അവരുടെ പ്രതീക്ഷയാണ്.
രണ്ടാം സീസണിൽ അമ്പയർമാരുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡി.ആർ.എസ് സംവിധാനം കെ.സി.എല്ലിലുണ്ട്. മത്സരങ്ങളെല്ലാം സ്റ്റാർ സ്‌പോട്‌സ് 3, ഏഷ്യാനെറ്റ് പ്ലസ് ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റ് പ്ലസിലൂടെ ഗൾഫ് നാടുകളിലും മത്സരം കാണാം. കൂടാതെ, ഫാൻകോഡ് ആപ്പിലും തത്സമയം ആസ്വദിക്കാം.
The curtain is rising today in Thiruvananthapuram for the second season of the Kerala Cricket League
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി
Kerala
• 5 hours ago
പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ
Kerala
• 5 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്
Kerala
• 5 hours ago
തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി
Kerala
• 6 hours ago
അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates
uae
• 6 hours ago
ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍
Kerala
• 6 hours ago
യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ
uae
• 6 hours ago
കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ
Kerala
• 6 hours ago
എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്
National
• 7 hours ago
37 വര്‍ഷത്തിന് ശേഷം സിഎംഎസ് കോളജില്‍ യൂണിയന്‍ പിടിച്ച് കെഎസ്‌യു; പിന്നാലെ വാക്കുതർക്കം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ
Kerala
• 7 hours ago
എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം
Kerala
• 8 hours ago
സ്കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ
uae
• 8 hours ago
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്
National
• 8 hours ago
റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്ലൈൻ രീതികൾ ഇതാ
National
• 8 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു': രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പൊലിസിലും ബാലാവകാശ കമ്മീഷനിലും പരാതികള്‍
Kerala
• 10 hours ago
പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി; പാർലമെന്റ് സമ്മേളനം സമാപിച്ചു
National
• 10 hours ago
കാണാതായതിനെ തുടർന്ന് രാവിലെ മുതൽ തിരച്ചിൽ; ഒടുവിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ
Kerala
• 10 hours ago
ലഹരിക്കെതിരായ പോരാട്ടം തുടരുന്നു; 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി അബൂദബി പൊലിസ്
uae
• 11 hours ago
കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡിഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതായി ബിജെപിയുടെ വിമർശനം
National
• 8 hours ago
ദുബൈയിലേക്ക് വെറും മൂന്ന് മണിക്കൂര്‍: എന്നാൽ വിമാനത്താവളത്തിലെത്താന്‍ പന്ത്രണ്ട് മണിക്കൂര്‍; കനത്ത മഴയില്‍ വലഞ്ഞ് അവധിക്കെത്തിയ പ്രവാസികള്‍
uae
• 9 hours ago
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ചു
Kerala
• 9 hours ago