HOME
DETAILS

ഗസ്സയ്ക്ക് വേണ്ടി ശബ്ദമുയർത്തി ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് ഉടമകൾ; ചാൾസ് രാജാവിന്റെ മുൻഉപദേഷ്ടാവ് മുതൽ കോടീശ്വരന്മാർ രംഗത്ത്

  
August 21 2025 | 05:08 AM

hundreds of united kingdom business leaders stands for gaza

ലണ്ടൻ: ഇസ്‌റാഈലിന്റെ ക്രൂരനടപടിയിൽ ഗസ്സയിലെ പ്രതിസന്ധി കൂടുതൽ വഷളാകുമ്പോൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് നേതാക്കൾ. ബ്രിട്ടീഷ് രാജാവിന്റെ മുൻ ഉപദേഷ്ടാവും ജോനാഥൻ പോറിറ്റ് ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ പിൻഗാമിയുമായ ഒരു സുസ്ഥിരതാ കൺസൾട്ടന്റ് ആദം ഗാർഫങ്കൽ ഉൾപ്പെടെയുള്ള ആളുകളാണ് ഗസ്സയ്ക്ക് വേണ്ടി അണിനിരന്നത്. ആയുധ വ്യാപാരം നിർത്തലാക്കാനും ഉപരോധം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ഇതുവരെ 762 പ്രമുഖരാണ് ഒപ്പുവെച്ചത്.

ഇസ്‌റാഈലുമായി എല്ലാ ആയുധ വ്യാപാരവും നിർത്തലാക്കാനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർക്ക് ഉപരോധം ഏർപ്പെടുത്താനും പ്രസ്താവന ആവശ്യപ്പെടുന്നു. ബ്രിട്ടൺ ഇസ്‌റാഈലി കമ്പനികൾക്ക് ധനസഹായം നൽകുന്നത് തടയാനും, ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾ നടപ്പിലാക്കാനും ബ്രിട്ടനോട് പ്രസ്താവന ആവശ്യപ്പെടുന്നു.

മുൻ രാജകീയ ഉപദേഷ്ടാവ് ജോനാഥൻ പോറിറ്റ് സിബിഇ, സുസ്ഥിരതാ കൺസൾട്ടന്റ് ആദം ഗാർഫങ്കൽ, ആഡംബര ഇന്റീരിയർ ഡിസൈൻ ബ്രാൻഡായ ഹൗസ് ഓഫ് ഹാക്ക്‌നിയുടെ സ്ഥാപക ഫ്രീഡ ഗോംലി, മുൻപ് യൂണിലിവറിനെ നയിച്ചിരുന്ന പ്രമുഖ മനുഷ്യസ്‌നേഹി പോൾ പോൾമാൻ, ജൈവ ഭക്ഷ്യ സംരംഭകയായ ഗീതി സിംഗ്-വാട്‌സൺ എംബിഇ, മെമ്പർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എംബിഇ) അവാർഡ് നേടിയ മറ്റ് പ്രൊഫഷണലുകൾ തുടങ്ങിയവർ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. 

നിർണായക സമയത്ത് സമൂഹത്തിൽ ബിസിനസുകളുടെ പങ്കിനെയാണ് ഹരജി പ്രതിഫലിപ്പിക്കുന്നതെന്ന് ചാൾസ് രാജാവിന്റെ പരിസ്ഥിതി വിഷയങ്ങളിലെ ഉപദേഷ്ടാവായിരുന്ന ജോനാഥൻ പോറിറ്റ് പറഞ്ഞു. ചാൾസ് രാജാവ് വെയിൽസ് രാജാവ് രാജകുമാരൻ എന്ന പദവി വഹിച്ചിരുന്ന കാലത്ത് 30 വർഷക്കാലം അദ്ദേഹത്തിന്റെ ഉപദേഷ്ടവായിരുന്നു ജോനാഥൻ പോറിറ്റ്.

ഗസ്സ മുനമ്പിലെ ഫലസ്തീനികൾ അവരുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളെ നേരിടുന്ന സമയത്ത് ബ്രിട്ടീഷ് സർക്കാരിന് നൽകുന്ന ഹരജിയിൽ ഒപ്പിടുന്ന പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉപരോധം കാരണം ആയിരക്കണക്കിന് ആളുകൾ പട്ടിണിയും ക്ഷാമവും അനുഭവിക്കുന്ന ഘട്ടത്തിലും യുദ്ധം തുടർന്ന് ഗസ്സ നഗരത്തിലേക്ക് ഭയാനകമായ അധിനിവേശം നടത്താനുള്ള ഒരുക്കത്തിലാണ് ഇസ്‌റാഈൽ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  4 hours ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  4 hours ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  4 hours ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  5 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  5 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  6 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  6 hours ago
No Image

ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍

Kerala
  •  6 hours ago