
അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരി അനയയുടെ ഏഴ് വയസ്സുള്ള സഹോദരനും രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം കണ്ടെത്തിയത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീടിനോട് ചേർന്നുള്ള കുളത്തിൽ ഈ കുട്ടിയും കുളിച്ചിരുന്നു.
ഈ കുട്ടി ഉൾപ്പെടെ നിലവിൽ നാല് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മലപ്പുറം ചെനക്കലങ്ങാടി സ്വദേശിനിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഈ കുട്ടിക്ക് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ്, രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ്സ് കണ്ടെത്താൻ പരിശോധന ആരംഭിച്ചു. കുട്ടി വീടിനടുത്തുള്ള തോട്ടിലും കോഴിക്കോട് കായണ്ണയിലെ ടർഫിനോട് ചേർന്നുള്ള പൂളിലും കുളിച്ചിരുന്നതായി അറിയുന്നു. ഈ ജലസ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം വിശദമായ പരിശോധന നടത്തി. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റ് പ്രദേശങ്ങളിലും സംഘം പരിശോധന തുടരും.
ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 49 വയസ്സുകാരൻ എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മറ്റുള്ളവർ. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. അന്നശ്ശേരി സ്വദേശിയായ 49 വയസ്സുകാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല.
A 7-year-old boy, brother of a 9-year-old girl who recently succumbed to amebic encephalitis in Thamarassery, has been diagnosed with the same rare and potentially deadly brain infection. The boy's condition is currently stable, and treatment has commenced. Investigations suggest that both children had exposure to a nearby pond, which might be the source of the infection ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍
uae
• 5 hours ago
പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി
Kerala
• 5 hours ago
പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ
Kerala
• 5 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്
Kerala
• 6 hours ago
തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി
Kerala
• 6 hours ago
അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates
uae
• 6 hours ago
ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍
Kerala
• 6 hours ago
യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ
uae
• 6 hours ago
കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ
Kerala
• 6 hours ago
എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്
National
• 7 hours ago
വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി
Kerala
• 8 hours ago
എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം
Kerala
• 8 hours ago
സ്കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ
uae
• 8 hours ago
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്
National
• 8 hours ago
‘ദയാലുവായൊരു ജഡ്ജി’; അന്തരിച്ച ഫ്രാങ്ക് കാപ്രിയോയുടെ ദുബൈ സന്ദര്‍ശനം ഓര്‍ത്തെടുത്ത് യുഎഇയിലെ താമസക്കാര്‍ | Frank Caprio
uae
• 10 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു': രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പൊലിസിലും ബാലാവകാശ കമ്മീഷനിലും പരാതികള്‍
Kerala
• 10 hours ago
പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി; പാർലമെന്റ് സമ്മേളനം സമാപിച്ചു
National
• 10 hours ago
കാണാതായതിനെ തുടർന്ന് രാവിലെ മുതൽ തിരച്ചിൽ; ഒടുവിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ
Kerala
• 10 hours ago
റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്ലൈൻ രീതികൾ ഇതാ
National
• 8 hours ago
കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡിഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതായി ബിജെപിയുടെ വിമർശനം
National
• 9 hours ago
ദുബൈയിലേക്ക് വെറും മൂന്ന് മണിക്കൂര്‍: എന്നാൽ വിമാനത്താവളത്തിലെത്താന്‍ പന്ത്രണ്ട് മണിക്കൂര്‍; കനത്ത മഴയില്‍ വലഞ്ഞ് അവധിക്കെത്തിയ പ്രവാസികള്‍
uae
• 9 hours ago