
അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.
ഇപ്പോൾ ഇന്ത്യൻ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ പേസർ ഹർഷിത് റാണയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹർഷിത് റാണ മുഹമ്മദ് സിറാജിനേക്കാൾ മികച്ച ബൗളർ അല്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ഹർഷിത റാണ മികച്ച കഴിവുള്ള ബൗളർ ആയിരുന്നുവെങ്കിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സിറാജ് തീർച്ചയായും ഏകദിനങ്ങൾ കളിക്കും. അദ്ദേഹം ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അദ്ദേഹം കുറച്ചു കൂടി കാത്തിരിക്കണം. ഹർഷിത് റാണയെ മികച്ച ബൗളറായി കണക്കാക്കാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ മൂന്ന് ഫോർമാറ്റുകളിലും അദ്ദേഹം പ്ലെയിങ് ഇലവനിൽ ഇടം നേടുമായിരുന്നു. അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ ഇല്ല. സിറാജിനേക്കാൾ മികച്ച ബൗളറാണ് ഹർഷിത് എന്ന് ഞാൻ അവകാശപ്പെട്ടില്ല. ഇപ്പോൾ കാര്യങ്ങൾ ഇടക്കിടെ അദ്ദേഹത്തിന് അനുകൂലമായി വരുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ സിറാജ് മികച്ചതാണ്. നിങ്ങൾ അവരെ നേരിട്ട് താരതമ്യം ചെയ്യുകയാണെങ്കിൽ സിറാജാണ് മികച്ചതെന്ന് വ്യക്തമാണ്" ആകാശ് ചോപ്ര പറഞ്ഞു.
മുഹമ്മദ് സിറാജ് ഒരു വർഷത്തിലേറെയായി ഇന്ത്യക്കായി ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ളൂ. എന്നാൽ എട്ട് ഏകദിന മത്സരങ്ങൾ കളിച്ച ഹർഷിത് റാണ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
അതേസമയം സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും.
2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യയുടെ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.
Indian player Aakash Chopra is talking about pacer Harshit Rana, who was included in the Indian team for the Asia Cup. Aakash Chopra said that Harshit Rana is not a better bowler than Mohammed Siraj.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 9 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 9 hours ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 10 hours ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 10 hours ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 10 hours ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
Kerala
• 10 hours ago
മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Kerala
• 10 hours ago
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു
Kerala
• 10 hours ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 11 hours ago
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 11 hours ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 12 hours ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 12 hours ago
വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
crime
• 12 hours ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 12 hours ago
അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ
uae
• 13 hours ago
യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന
Business
• 13 hours ago
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
crime
• 14 hours ago
ചുങ്കക്കൊള്ളയിൽ ഉലഞ്ഞ് തിരുപ്പൂർ: 12,000 കോടി നഷ്ടം, മൂന്നു ലക്ഷത്തിലധികം തൊഴിലാളികൾ വഴിയാധാരം
National
• 14 hours ago
ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ
National
• 12 hours ago
9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്
Kerala
• 13 hours ago
നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്
uae
• 13 hours ago