
സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കത്തില്‍ ഗസ്സയില്‍ ഇസ്റാഈല്‍ തകര്‍ത്തത് ആയിരത്തിലേറെ കെട്ടിടങ്ങള്‍

സമ്പൂര്‍ണ അധിനിവേശം നടത്താനുള്ള പദ്ധതിക്കിടെ ഗസ്സ സിറ്റിയില്‍ ഇസ്റാഈല്‍ ആയിരത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. നൂറു കണക്കിനാളുകള്‍ ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഫലസ്തീന് സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റ് ആറിനാണ് ഇസ്റാഈല്‍ ഗസ്സ സമ്പൂര്‍ണ അധിവേശം ആരംഭിച്ചത്. സൈത്തൂന്‍, സെബ്ര തുടങ്ങിയ ഗസ്സ സിറ്റിയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും തകര്‍ത്തായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായ ഷെല്ലാക്രമണവും തടസ്സപ്പെട്ട പ്രവേശന വഴികളും പ്രദേശത്തെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളെയും സഹായ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്നുണ്ടെന്നും ഏജന്‍സി ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
കാണാതായവരെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നിരന്തരമായി ലഭിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് അതിനോട് പ്രതികരിക്കാന്‍ പോലും കഴിയുന്നില്ല. അക്രമണങ്ങളില്‍ പരുക്കേറ്റവരുടേയും മറ്റും ആധിക്യം മൂലം ആശുപത്രികളും വലയുകയാണ്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
''ഇസ്റാഈല്‍ സൈന്യം ഗസ്സ നഗരത്തിലേക്ക് തുടര്‍ച്ചയായി കടന്നുകയറ്റം നടത്തുന്നത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു' സിവില്‍ ഡിഫന്‍സ് പറഞ്ഞു.
''വടക്കും തെക്കും ഗസ്സ മുനമ്പില്‍ സുരക്ഷിതമായ ഒരു പ്രദേശവുമില്ല. അവിടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് അവരുടെ വീടുകളിലും ഷെല്‍ട്ടറുകളിലും എന്തിനേറെ അവര്‍ അഭയം തേടിയ ക്യാംപുകളില്‍ പോലും ആക്രമണം നടത്തുകയാണ് ഇസ്റാഈല്‍'- റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇസ്റാഈല്‍ ടാങ്കുകള്‍ സിറ്റിമുഴുവന് നിറഞ്ഞിരിക്കുന്നു. ഏകദേശം പത്തു ലക്ഷം ഫലസ്തീനികളാണ് ഈ സമ്പൂര്‍ണ അധിനിവേശത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്.
റഫയില്‍ ചെയ്തതു പോലെ ഗസ്സ നഗരം പൂര്‍ണമായും തകര്‍ക്കാനാണ് ഇസ്റാഈല്‍ നീക്കം. അല്‍ജലാ തെരുവിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടിയുള്‍പെടെ മൂുന്നു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതിനിടെ യു.എസ് പ്രത്യേക പ്രതിനിധി ടോം ബരാക് കഴിഞ്ഞ ദിവസം ഇസ്റാഈല്‍ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ചയാണ് ടോം ഇസ്റാഈലിലെത്തിയത്. പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവുമായി ചര്‍ച്ച നടത്തി. സിറിയ, ലബനാന് വിഷയങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായതെന്ന് ഇസ്റാഈല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇസ്റാഈലിന്റെ സ്ട്രാറ്റജികാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍, പ്രതിരോധ മന്ത്രി ഇസ്റായേല്‍ കട്സ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നെരത്തെ ഡെര്‍മര്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനിയുമായും പാരിസില്‍ ചര്‍ച്ച നടത്തിയിരുന്നു. തെക്കന്‍ സിറിയയിലെ സുരക്ഷാ കാര്യങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായത്.
israel's full-scale invasion of gaza city has destroyed more than 1000 buildings, with hundreds feared trapped under the rubble. palestinian civil defense reports heavy bombardment and blocked access hindering rescue efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• a day ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• a day ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• a day ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• a day ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• a day ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• a day ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• a day ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• a day ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• a day ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• a day ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• a day ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• a day ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• a day ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• a day ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• a day ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• a day ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• a day ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• a day ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• a day ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• a day ago