HOME
DETAILS

ഓപ്പറേഷന്‍ സിന്ദൂര്‍: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രൊഫ. മഹ്മൂദാബാദിനെ അറസ്റ്റ്‌ചെയ്തതില്‍ സുപ്രിംകോടതിയില്‍നിന്ന് തിരിച്ചടി; വിചാരണക്ക് സ്റ്റേ

  
August 26 2025 | 02:08 AM

Supreme Court stays trial against Prof Ali Khan Mahmudabad for Facebook post

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചതിന്റെ പേരില്‍ ഹരിയാനയിലെ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിനെതിരായ കേസിലെ വിചാരണ സ്റ്റേ ചെയത് സുപ്രിംകോടതി. മഹ്മൂദാബാദിനെതിരായ കേസില്‍ തുടര്‍നടപടികള്‍ പാടില്ലെന്നും കുറ്റപത്രം പരിഗണിക്കരുതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അലി ഖാന്‍ മഹ്മൂദാബാദിനെതിരായ ഒരു എഫ്.ഐ.ആറില്‍ കേസ് അവസാനിപ്പിക്കുന്നതിനുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മറ്റൊരു എഫ്.ഐ.ആറില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ഹരിയാന പൊലിസ് ഇന്നലെ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാകായ സൂര്യകാന്ത്, ജോയമല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

കേസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയ എഫ്.ഐ.ആര്‍ സുപ്രിംകോടതി റദ്ദാക്കി. രണ്ടാമത്തെ എഫ്.ഐ.ആറില്‍ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കുറ്റവും ചുമത്തരുതെന്നും കുറ്റപത്രം പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഒരു കേസ് അവസാനിപ്പിക്കുകയാണെങ്കിലും മറ്റൊരു കേസില്‍ തെളിവുണ്ടായതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു പറഞ്ഞു. പൊലിസ് നടപടി നിര്‍ഭാഗ്യകരമാണെന്നായിരുന്നു അലി ഖാന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം. നേരത്തെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗേഷ് ജാതേരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 196 (വിദ്വേഷം വളര്‍ത്തല്‍), 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ ആരോപണങ്ങളും അവകാശവാദങ്ങളും ഉന്നയിക്കല്‍), 152 (രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തല്‍), എന്നിവ പ്രകാരം കുറ്റങ്ങള്‍ ചുമത്തിയാണ് ആദ്യ കേസ് ഫയല്‍ ചെയ്തിരുന്നത്. ഹരിയാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രേണു ഭാട്ടിയയുടെ പരാതിയെ തുടര്‍ന്നായിരുന്നു രണ്ടാമത്തെ എഫ്.ഐ.ആര്‍. കേസില്‍ അലി ഖാനെ അറസ്റ്റ് ചെയ്യുകയും സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്.ഐ.ടി അനാവശ്യമായി അന്വേഷണത്തിന്റെ വ്യാപ്തി വികസിപ്പിക്കുകയാണെന്ന് ജൂലൈയില്‍ നടന്ന അവസാന വാദം കേള്‍ക്കലില്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സായുധ സേനയിലെ വനിതാ ഓഫിസര്‍മാരെ വലതുപക്ഷവാദികള്‍ പ്രശംസിക്കുകയും എന്നാല്‍ വിദ്വേഷ കുറ്റകൃത്യങ്ങളെയും വ്യവസ്ഥാപിതമായ അനീതികളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടി 'കാപട്യം' എന്ന് കുറിപ്പില്‍ അലി ഖാന്‍ മഹ്മൂദാബാദ് വിശേഷിപ്പിച്ചിരുന്നു. ഇതാണ് സംഘ്പരിവാരിനെ ചൊടിപ്പിച്ചത്. 

എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് ആരോപണത്തോട് അലി ഖാന്‍ പ്രതികരിച്ചത്. എന്റെ മുഴുവന്‍ അഭിപ്രായങ്ങളും പൗരന്മാരുടെയും സൈനികരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നുവെന്നും സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒന്നും എന്റെ അഭിപ്രായങ്ങളില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 


The Haryana Police informed the Supreme Court today that it has filed closure report in one FIR against Professor Ali Khan Mahmudabad, who teaches political science at the Ashok University, and has filed chargesheet in another FIR against him over his social media posts on 'Operation Sindoor'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  3 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  3 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  3 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  3 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  3 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  3 days ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  3 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  3 days ago

No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  4 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  4 days ago