HOME
DETAILS

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

  
Web Desk
August 26 2025 | 05:08 AM

no tension at toll plazas state announces free travel for electric vehicles

ദൂരയാത്രകളിൽ ടോൾ പ്ലാസകൾ പലർക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അതേസമയം വാർഷിക ഫീസ് സ്വന്തമാക്കിയാൽ ഇന്ത്യയിലെവിടെയും ധൈര്യമായി യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, ഇലക്ട്രിക് വാഹന (ഇവി) ഉടമകൾക്ക് ഇനി ടോൾ അടയ്ക്കേണ്ടതില്ലെന്ന സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയ വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു.

ഓഗസ്റ്റ് 22 മുതൽ പ്രാബല്യത്തിൽ വന്ന സർക്കുലറിൽ പറയുന്നത് പ്രകാരം, നിങ്ങൾ ഒരു ഇലക്ട്രിക് വാഹന ഉടമയാണെങ്കിൽ ടോൾ പ്ലാസകളിൽ പൂർണമായും സൗജന്യ യാത്ര അനുവദിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ താൽപ്പര്യം വർധിപ്പിക്കാനും, മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇത് വലിയ മാറ്റങ്ങൾക്കും രാജ്യത്തെ ഒരു പരിധിവരെയുള്ള മലിനീകരണം കുറയ്ക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ നിങ്ങൾ കേരളത്തിലെവിടെയും ഇലക്ട്രിക് വാഹനവുമായി ചെന്ന് ടോൾ പ്ലാസകളിൽ പോയി വഴക്കുണ്ടാക്കരുതേ..

ഈ ഇളവ് മുംബൈ-പൂനെ എക്സ്പ്രസ് വേ, മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേ, അടൽ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്) എന്നിവയിലാണ് ബാധകം. അതും അടുത്ത അ‍‍ഞ്ച് വർഷത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിലിൽ സമാനമായ പ്രഖ്യാപനം വന്നെങ്കിലും, അന്ന് ടോൾ ഈടാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പുതിയ സർക്കുലർ  നിലവിൽ വന്നതോടെ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നു. അതേസമയം പാസഞ്ചർ ഇലക്ട്രിക് കാറുകൾ, സംസ്ഥാന ഗതാഗത ബസുകൾ, നഗര പൊതുഗതാഗത ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കാണ് ഈ ഇളവ് ലഭിക്കുക. ഈ നടപടി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം അവതരിപ്പിച്ച വാർഷിക ഫാസ്ടാഗ് പാസ് ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു. 3,000 രൂപയ്ക്ക് ഒരു വർഷത്തേക്ക് 200 തവണ ടോൾ പ്ലാസകൾ കടക്കാം. ഇത് യാത്രാചെലവ് കുറയ്ക്കുക മാത്രമല്ല, ടോൾ ബൂത്തുകളിലെ ക്യൂവിൽ കാത്തിരിക്കേണ്ട സമയവും ഗണ്യമായി കുറയ്ക്കും. സർക്കാരിന്റെ കണക്ക് പ്രകാരം ഓഗസ്റ്റ് 15-ന് വൈകുന്നേരം 7 മണിവരെ 1.4 ലക്ഷം പേരാണ് ഈ പാസ് സ്വന്തമാക്കിയത്. 

ഫാസ്ടാഗ് വാർഷിക പാസിന് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടായത് തമിഴ്നാട്ടിലാണ്. കർണാടക, ഹരിയാന എന്നിവ തൊട്ടുപിന്നിലുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടോൾ പ്ലാസകളാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ രേഖപ്പെടുത്തിയത്. വാർഷിക പാസ് വാങ്ങാൻ സഹായിക്കുന്ന രാജ്മാർഗയാത്ര ആപ്പിന് 15 ലക്ഷത്തിലധികം ഡൗൺലോഡുകൾ ലഭിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിലെ യാത്രാ വിഭാഗത്തിൽ ഈ ആപ്പ് രണ്ടാം സ്ഥാനത്തെത്തി. നിലവിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സർക്കാർ ആപ്പും ഇതാണ്.

ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലുമായി 1,150 ടോൾ പ്ലാസകളിൽ വാർഷിക പാസ് ഉപയോഗിക്കാം. എന്നാൽ, ഈ പാസ് സ്വകാര്യ കാർ ഉടമകൾക്ക് മാത്രമാണ് ലഭ്യമായിരിക്കുക; വാണിജ്യ വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ടോൾ നിരക്കുകളിൽ ഇളവ് നൽകുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഹരിത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഈ ഇളവ്, മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

 

In a major boost for eco-friendly travel, the state government has announced that electric vehicle owners can now travel toll-free on major expressways like Mumbai-Pune, Mumbai-Nagpur, and Atal Setu, effective from August 22. This move aims to promote electric vehicles and reduce pollution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  2 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  2 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago