HOME
DETAILS

ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

  
August 27 2025 | 10:08 AM

 etihad rail passenger station launch first station in sharjah

ഷാർജയുടെ വളർച്ചയ്ക്ക് കരുത്തേകാൻ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ ആരംഭിക്കുന്നു. ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപമാണ് ആദ്യ സ്റ്റേഷൻ നിർമിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഷാർജയിൽ താമസിക്കുന്നവർക്ക്, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക്, ഈ റെയിൽ സേവനം സഹായകമാകും. ഷാർജയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ സേവനം വലിയ പ്രയോജനം നൽകും. അടുത്ത വർഷം ഇത്തിഹാദ് റെയിലിന്റെ പതിവ് പാസഞ്ചർ സേവനങ്ങൾ ആരംഭിക്കാനിരിക്കെ, ഷാർജയിലെ ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. 

ദുബൈ-ഷാർജ റോഡുകളിലെ ഗതാഗതക്കുരുക്കിനും ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സേവനം ആരംഭിക്കുന്നതോടെ ഒരു പരിഹാരമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സുഗമമായി എത്തിച്ചേരാനും ഈ സേവനം സഹായിക്കും. 

പാസഞ്ചർ സേവനങ്ങൾ 2026-ൽ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, കൃത്യമായ ഉദ്ഘാടന തീയതിക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ട്രെയിനിൽ 400 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കും. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ, യുഎഇയിലെ 11 നഗരങ്ങളെയും ഉൾപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് റെയിൽ പാത നിർമിച്ചിരിക്കുന്നത്. ഇത്തിഹാദ് റെയിൽ പൂർത്തിയാകുന്നതോടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് 57 മിനിറ്റിലും, അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിലും എത്താം. 

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഈ മാസം 30 വരെ ഷാർജയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് താൽക്കാലികമായി അടച്ചിരുന്നു. ഇതുവരെ അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ നാല് പാസഞ്ചർ സ്റ്റേഷനുകൾ മാത്രമാണ് ഇത്തിഹാദ് റെയിലിന്റെ ഭാ​ഗമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

The Etihad Rail passenger station in Sharjah is set to boost the emirate's growth, with the first station being built near Sharjah University City. This strategic location will connect residents to key areas, enhancing mobility and accessibility. The Etihad Rail network will link seven emirates, covering approximately 1,200 kilometers, and is expected to significantly reduce travel time. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  16 hours ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  17 hours ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  17 hours ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  17 hours ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  17 hours ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  18 hours ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  18 hours ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  18 hours ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  18 hours ago