HOME
DETAILS

സ‍ഞ്ജുവിനെ മറികടന്ന് റൺവേട്ടയിൽ അഹമ്മദ് ഇമ്രാൻ ഒന്നാമത്, വിക്കറ്റ് വേട്ടയിൽ അഖിൽ സ്കറിയ മുൻപിൽ

  
August 27 2025 | 11:08 AM

ahmed imran leads run tally in kcl season 2 akhil scaria tops wicket chart

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റേ (കെസിഎൽ) രണ്ടാം സീസൺ റൺവേട്ടയിൽ തൃശൂർ ടൈറ്റൻസിന്റെ അഹമ്മദ് ഇമ്രാൻ സഞ്ചുവിനെ മറിടന്ന് ഒന്നാം സ്ഥാനത്തേക്ക് . നാല് മത്സരങ്ങളിൽ നിന്ന് 62.25 ശരാശരിയോടും 162.75 സ്ട്രൈക്ക് റേറ്റോടും കൂടി 249 റൺസ് നേടിയാണ് അഹമ്മദ് ഇമ്രാൻ റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ രണ്ടാം സ്ഥാനത്താണിപ്പോൾ. നാല് മത്സരങ്ങളിൽ 74.33 ശരാശരിയോടും 187.39 സ്ട്രൈക്ക് റേറ്റോടും 223 റൺസ് നേടി സഞ്ജു രണ്ടാംസ്ഥാനത്ത് നിൽക്കുന്നത്.

ടൂർണമെന്റിൽ 16 സിക്സറുകൾ പറത്തിയ സഞ്ജു, ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളിൽ രണ്ടാമനാണ്. ആദ്യ മത്സരത്തിൽ ബാറ്റിങ്ങ് ഓർഡറിൽ പിന്നോട്ട് നിന്ന  സഞ്ജു ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രണ്ടാം മത്സരത്തിൽ ആറാമനായി ക്രീസിലെത്തിയ താരം 22 പന്തിൽ 13 റൺസ് മാത്രം നേടി പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. എന്നാൽ, മൂന്നാം മത്സരത്തിൽ 51 പന്തിൽ 121 റൺസും, തൊട്ടടുത്ത മത്സരത്തിൽ 46 പന്തിൽ 89 റൺസും നേടി സഞ്ജു തന്റെ മികവ് തെളിയിച്ചു. ഇന്ന് നടക്കുന്ന അഞ്ചാം മത്സരത്തിൽ സഞ്ജുവിന് വീണ്ടും  ഒന്നാം സ്ഥാനം തിരിക്കേ പിടിക്കാൻ അവസരമുണ്ട്.

റൺവേട്ടയിൽ മൂന്നാം സ്ഥാനത്തുള്ള വിഷ്ണു വിനോദ്, സഞ്ജുവിനെ സ്ട്രൈക്ക് റേറ്റിലും സിക്സർ വേട്ടയിലും മറികടന്നു. നാല് മത്സരങ്ങളിൽ 181 റൺസ് നേടിയ വിഷ്ണുവിന്റെ സ്ട്രൈക്ക് റേറ്റ് 212.94 ആണ്. 18 സിക്സറുകൾ പറത്തി വിഷ്ണു ഒന്നാമനാണ്. കൃഷ്ണപ്രസാദ് (180 റൺസ്), സച്ചിൻ ബേബി (157), സൽമാൻ നിസാർ (149), അഖിൽ സ്കറിയ (128), മുഹമ്മദ് അസറുദ്ദീൻ (126), ആനന്ദ് കൃഷ്ണൻ (118), രോഹൻ കുന്നുമ്മൽ (111) എന്നിവർ റൺവേട്ടയിൽ ആദ്യ പത്തിൽ ഇടംനേടി.

വിക്കറ്റ് വേട്ടയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ അഖിൽ സ്കറിയാണ് മുന്നിൽ. നാല് മത്സരങ്ങളിൽ 11 വിക്കറ്റുകൾ വീഴ്ത്തിയാണ് അഖിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ ടൈറ്റൻസിന്റെ സിബിൻ ഗിരീഷ് എട്ട് വിക്കറ്റുകളോടെ രണ്ടാം സ്ഥാനത്താണ്. എട്ട് വിക്കറ്റുകൾ നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മുഹമ്മദ് ആഷിഖ് മൂന്നാമനാണ്. ഏഴ് വിക്കറ്റുകൾ വീതം നേടിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ എ.ജി. അമലും കെ.എം. ആസിഫും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  a day ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  a day ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  a day ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  a day ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  a day ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  a day ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  a day ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  a day ago