HOME
DETAILS

കിണറ്റിൽ വീണ ചക്ക എടുക്കുന്നതിനിടെ യുവാവ് കുടുങ്ങി; അഗ്നിരക്ഷാസേന വന്ന് രക്ഷപ്പെടുത്തി

  
Web Desk
August 27 2025 | 14:08 PM

youth trapped while retrieving jackfruit from well fire department rescues

പയ്യന്നൂർ: വീട്ടിലെ പ്ലാവിൽ ചക്ക തൂങ്ങി കിടക്കുന്നത് കണ്ടാൽ വല്ലാത്ത ഒരു വേവലാതിയാണ്. ഇനി പഴുത്ത ചക്കയും ആണേൽ പറയുകയേ വേണ്ട. താഴെ വീണ് പൊട്ടി ചിതറി പോകുമോ എന്ന ആശങ്ക ഒരു തലയ്ക്ക്, കാക്കയും മറ്റുള്ള അണ്ണാനോ ഒക്കെ കൊത്തുമോ എന്ന ആശങ്ക വേറൊരു തലയ്ക്ക്. ഒടുവിൽ എല്ലാ ഭാരവും ഇറക്കി വെച്ച് വീട്ടുപറമ്പിലുള്ള ചക്ക താഴെയിടാൻ തീരുമാനിച്ചു. പക്ഷേ ചക്ക കഴിക്കാൻ കാത്തിരുന്ന വീട്ടുകാർക്ക് വിധി സമ്മാനിച്ചത് മറ്റൊന്നായിരുന്നു. പറിക്കുന്നതിനിടെ മരത്തിൽ നിന്ന് ചക്ക സമീപത്തെ കിണറ്റിൽ വീണു. 

അങ്ങനെ കിണറ്റിൽ വീണ ചക്ക എടുക്കാൻ തീരുമാനിച്ചു. എന്നാൽ ചക്ക എടുക്കുന്നതിനിടെ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി. യുവാവിനെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേന വരേണ്ടി വന്നു. പയ്യന്നൂർ കോറോം കൂർക്കരയിൽ താമസിക്കുന്ന വിദ്യാർഥിയായ നവനീത് ആണ് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ കിണറ്റിൽ ഇറങ്ങിയതിനെ തുടർന്ന് കുടുങ്ങിയത്.

തിരിച്ചു കയറാൻ കഴിയാതെ നവനീത് കിണറ്റിൽ അകപ്പെട്ട വിവരം അമ്മ, പയ്യന്നൂരിൽ ഉണ്ടായിരുന്ന മുത്തച്ഛനെ അറിയിച്ചു. മുത്തച്ഛൻ നേരിട്ടെത്തി പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, പി.പി. ലിജു, ജിഷ്ണുദേവ്, അഖിൽ, ഹോം ഗാർഡുകളായ വി.വി. പത്മനാഭൻ, ടി.കെ. സനീഷ് എന്നിവർ ചേർന്ന് റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ കരയ്ക്കെത്തിച്ചു.

 

A young man, Navaneeth, got trapped in a well at his home in Payyannur while trying to retrieve a fallen jackfruit without any safety measures. His mother informed his grandfather, who alerted the Payyannur Fire Station. A team led by Station Officer C.P. Rajesh, including Senior Fire Officer P. Vijay, Fire and Rescue Officers P. Satyan, P.P. Liju, Jishnudev, Akhil, and Home Guards V.V. Padmanabhan and T.K. Saneesh, rescued him using a net.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago