HOME
DETAILS

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

  
Web Desk
August 28 2025 | 13:08 PM

dubai court increases fine against indian billionaire balwinder singh sawhney to rs 330 crore in money laundering case

ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയായ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ 150 മില്ല്യൺ ദിർഹ (ഏകദേശം 330 കോടി രൂപ) മായി ഉയർത്തി ദുബൈ അപ്പീൽ കോടതി. അബൂ സബാഹ് എന്നറിയപ്പെടുന്ന ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ യുഎഇയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഒന്നാണ്. ബൽവിന്ദറിനെതിരായ പിഴത്തുക വർധിപ്പിച്ച കാര്യം അറബ് പത്രങ്ങളായ എമറാത്ത് അൽ യൂമും അൽ ഖലീജും റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് വർഷത്തെ തടവിനു ശേഷം ഇയാളെ നാടുകടത്തണമെന്ന മുൻവിധി അപ്പീൽ കോടതി ശരിവെച്ചു. 33 പേർ പ്രതികളായ ഈ കേസ് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നാണ്.

സാഹ്നിയും കൂട്ടുപ്രതികളും ഷെൽ കമ്പനികളുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ച് അനധികൃതമായി കോടികളുടെ പണമിടപാട് നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു, ഒരു ക്രിമിനൽ ഗ്രൂപ്പിന്റെ ഭാഗമായതായും ഈ ഗ്രൂപ്പ് വഴി കണക്കില്ലാത്ത കള്ളപ്പണം വെളുപ്പിച്ചെന്നും നിയമവിരുദ്ധമായ നിരവധി വസ്തുക്കൾ കൈവശം വെച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അന്വേഷണ സംഘം കണ്ടെത്തിയ പിടിച്ചെടുത്ത കമ്പ്യൂട്ടറുകൾ, ഫോണുകൾ എന്നിവയ്‌ക്കൊപ്പം പ്രതികളിൽ നിന്നും പിടിച്ചെടുത്ത 150 മില്ല്യൺ ദിർഹവും കണ്ടുകെട്ടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റു മൂന്നു പ്രതികൾക്ക് 50 മില്ല്യൺ ദിർഹം വീതം പിഴ ചുമത്തിയിരുന്നു. ദുബൈ ക്രിമിനൽ കോടതി ബൽവിന്ദർ സിംഗ് സാഹ്നിയെയും അദ്ദേഹത്തിന്റെ മകൻ ഉൾപ്പെടെ 32 പേരെയും നേരത്തേ ശിക്ഷിച്ചിരുന്നു. പതിനൊന്ന് പ്രതികൾക്ക് അവരുടെ അസാന്നിധ്യത്തിൽ 5 വർഷം തടവും ബാക്കിയുള്ള പ്രതികൾക്ക് ഒരു വർഷം തടവു ശിക്ഷയുമാണ് കോടതി വിധിച്ചത്. കേസിൽ നിരവധി തവണ തവണ സാഹ്നിയും കൂട്ടുപ്രതികളും അപ്പീൽ നൽകിയിരുന്നു. എന്നാൽ കോടതി ഇതെല്ലാം തള്ളുകയായിരുന്നു.

ഒരിക്കൽ തന്റെ ആഡംബരപൂർണമായ ജീവിതത്തിന്റെ പേരിൽ ദുബൈയിലെ വ്യവാസായികൾക്കിടയിൽ ഏറെ പ്രസിദ്ധനായിരുന്ന വ്യക്തിയാണ് ബൽവിന്ദർ സിംഗ് സാഹ്നി. ഭാഗ്യ നമ്പറുകളോട് വലിയ താൽപ്പര്യം ഉണ്ടായിരുന്ന സാഹ്നി 2016-ൽ ഏകദേശം 33 മില്ല്യൺ ദിർഹം ചിലവഴിച്ചാണ് തനിക്ക് പ്രിയപ്പെട്ട ഒറ്റയക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. 

ആർഎസ്ജി ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന സാഹ്നി പലപ്പോഴും ഇമാറാത്തി വസ്ത്രങ്ങൾ ധരിച്ച് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുവൈത്തിലെ ഒരു സമ്പന്ന ഇന്ത്യൻ കുടുംബത്തിൽ ജനിച്ച സാഹ്നി 2006-ലാണ് ദുബൈയിലേക്ക് താമസം മാറ്റുന്നത്.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  10 hours ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  10 hours ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  11 hours ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  11 hours ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  11 hours ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  11 hours ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  12 hours ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  12 hours ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  13 hours ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  13 hours ago