HOME
DETAILS

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

  
Web Desk
August 28 2025 | 14:08 PM

rss leader mohan bhagwat says Each family should have three children

ന്യൂഡല്‍ഹി: ഇന്ത്യയെ മനസിലാക്കാന്‍ സംസ്‌കൃതം പഠിക്കേണ്ടത് ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. ജനസംഖ്യാ സന്തുലനത്തിന് ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. 

ബിജെപി അധ്യാക്ഷന്‍മാരെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നും, ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും തര്‍ക്കങ്ങള്‍ ഇല്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

നമ്മള്‍ രണ്ട്, നമുക്ക് മൂന്ന് എന്നതാവണം നമ്മുടെ ലക്ഷ്യം. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യാവ്യതിയാനം ഉണ്ടാകുന്നത്. മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജനസംഖ്യാ സന്തുലനത്തിന് ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണം. 

ബിജെപി അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ല. ആര്‍എസ്എസ് ഒരു സ്വതന്ത്ര സംഘടനയാണ്. ഞങ്ങളാണ് തീരുമാനമെടുക്കുന്നതെങ്കില്‍ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഇത്ര വൈകുമോ? ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതില്‍ ആര്‍എസ്എസിന് ഒന്നും പറയാനില്ല. വിവിധ പരിവാര്‍ സംഘടനകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ല. പക്ഷെ സംഘടനകളുടെ ലക്ഷ്യങ്ങള്‍ ഒന്നുതന്നെയാണ്. 

രാജ്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനസംവിധാനമാണ് വേണ്ടത്. ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതില്‍ തെറ്റില്ല. മാതൃഭാഷയെ അവഗണിക്കുന്നതാണ് പ്രശ്‌നം. ഇന്ത്യയെ മനസിലാക്കാന്‍ സംസ്‌കൃതം പഠിക്കേണ്ടത് ആവശ്യമാണ്. അധിനിവേശ ശക്തികള്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ നയം. അത് കാരണം ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി. പുതിയ വിദ്യാഭ്യാസ നയം ശരിയായ ദിശയിലേക്കുള്ള ചുവട് വെപ്പാകും,' മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

RSS Sarsanghchalak Mohan Bhagwat stated that learning Sanskrit is essential to understand India. He also said that each family should have three children to maintain population balance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  6 hours ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  6 hours ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  6 hours ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  6 hours ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  7 hours ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  7 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  7 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  7 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  8 hours ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  8 hours ago