
അസമില്‍ ഇനി ഭൂമി ഇടപാട് ഒരേ മതക്കാര്‍ തമ്മില്‍ മാത്രം; വിവാദ നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കി ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: ബി.ജെ.പി ഭരിക്കുന്ന അസമില്‍ വിവാദവും വര്‍ഗീയസ്വഭാവവുമുള്ള ഭൂമി കൈമാറ്റ നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നിയമം അനുസരിച്ച് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഭൂമി കൈമാറ്റങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ഇതുവഴി ഹിന്ദുക്കള്‍ക്ക് മുസ്ലിംകള്‍ക്കോ തിരിച്ചോ ഇനി ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. സംസ്ഥാനത്തെ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പാക്കാനും മതപരമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടിക്രമങ്ങളെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെട്ടു. സംസ്ഥാനത്ത് ലാന്‍ഡ് ജിഹാദ് നടക്കുകയാണെന്ന് ഹിമന്തബിശ്വ തുടര്‍ച്ചയായി ആരോപിച്ചുവരുന്നതിനിടെയാണ് പുതിയ നീക്കം.
ഇത്തരം ഭൂമി ഇടപാടുകള്‍ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ട്. വ്യത്യസ്ത മതക്കാര്‍ തമ്മില്‍ ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ശുപാര്‍ശ വന്നാല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അക്കാര്യം റവന്യു വകുപ്പിനെ അറിയിക്കണം. റവന്യുവകുപ്പിലെ നോഡല്‍ ഓഫിസര്‍ ഇതുസംബന്ധിച്ച അനുമതി ബന്ധപ്പെട്ട പോലിസിലെ സ്‌പെഷല്‍ ബ്രാഞ്ചിന് അയക്കും. ഭൂമി ഇടപാടില്‍ വഞ്ചന, ഭീഷണി, കള്ളപ്പണം തുടങ്ങിയ ഘടകങ്ങള്‍ ഉണ്ടോയെന്നും ദേശസുരക്ഷയ്ക്ക് ഭീഷണിയാണോയെന്നും സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കും. എല്ലാം ശരിയായെങ്കില്‍ മാത്രമെ അനുമതി ലഭിക്കൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്നദ്ധ സംഘടനകള്‍ അസമില്‍ ഭൂമി വാങ്ങുന്നതായും അത് ഭാവിയില്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫലത്തില്‍ മുസ്ലിംകള്‍ക്കും മുസ്ലിം മാനേജ്‌മെന്റുകള്‍ക്കും ഇനി അസമില്‍ ഭൂമി ആവശ്യമാണെങ്കില്‍ അത് മുസ്ലിംകളില്‍നിന്ന് മാത്രം വാങ്ങേണ്ടിവരും. സംസ്ഥാനത്തിന് പുറത്തുള്ള സന്നദ്ധസംഘടനകള്‍ക്കും അസമില്‍ ഭൂമി വാങ്ങാന്‍ കഴിയില്ല. നിയമം നടപ്പിലാക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കിലും സ്‌പെഷല്‍ ബ്രാഞ്ചിന്റെ അനുമതി വേണ്ടിവരും. നിലവില്‍ കേരളം ആസ്ഥാനമായ മുസ്ലിം സംഘടനകള്‍ക്ക് കീഴില്‍ അസമില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവത്തിക്കുന്നുണ്ട്.
The BJP led Assam government has approved a Standard Operating Procedure (SOP) for inter-religious land transfers, introducing clear guidelines to prevent disputes. The move aims to balance development needs with social harmony ensuring transparency in land deals across different faith communities in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• an hour ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• an hour ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• an hour ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 2 hours ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 2 hours ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 2 hours ago
ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 2 hours ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 2 hours ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 2 hours ago
ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 2 hours ago
ഇസ്റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്റാഈലും ഹൂതികളും
International
• 2 hours ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 3 hours ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• 3 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 4 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 5 hours ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 5 hours ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 6 hours ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 7 hours ago
കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 7 hours ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 8 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 5 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 5 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 5 hours ago