
ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ആര്.എസ്.എസ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തത് 20ലധികം രാജ്യങ്ങളില്‍നിന്നുള്ള 50 ലധികം നയതന്ത്രജ്ഞര്‍. എന്നാല്‍ ക്ഷണം ലഭിച്ചെങ്കിലും ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ആര്.എസ്.എസ് പരിപാടിയില്‍നിന്ന് വിട്ടുനിന്നു. ത്രിദിന പ്രഭാഷണ പരമ്പരയിലെ രണ്ടാം ദിവസത്തെ പരിപാടിയിലേക്കായിരുന്നു വിദേശ പ്രതിനിധികളെ ക്ഷണിച്ചത്. അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ഏറെക്കുറേ വിട്ടുനിന്നപ്പോള്‍ ഒമാന്‍ മാത്രം ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തു. ശ്രീലങ്ക, വിയറ്റ്നാം, ലാവോസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ചൈന, റഷ്യ, ഇസ്റാഈല്‍, നോര്‍വേ, ഡെന്മാര്ക്ക്, സെര്‍ബിയ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ബ്രിട്ടണ്, അയര്‍ലന്‍ഡ്, ജമൈക്ക, അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയും ഒളിംപ്യന്‍ മെഡലിസ്റ്റ് അഭിനവ് ബിന്ദ, മുന്‍ ക്രിക്കറ്റര്‍ കപില്‍ ദേവ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍നിന്നുള്ളവരും പങ്കെടുത്തു.
സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ക്കും പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും വിട്ടുനില്‍ക്കുകയായിരുന്നു. യു.എസ് എംബസി ഫസ്റ്റ് സെക്രട്ടറി ഗാരി അപ്പിള്ഗാര്ത്ത്, ചൈനീസ് മിനിസ്ട്രി കൗണ്‍സിലര്‍ ഷൗ ഗുവോയ്, റഷ്യയുടെ ഫസ്റ്റ് സെക്രട്ടറി മിഖായേല്‍ സെയ്റ്റ്സെവ്, ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രദീപ് മൊഹ്സിനി, മലേഷ്യ ഹൈക്കമ്മീഷണര്‍ ദാത്തോ മുസാഫര്‍, ഉസ്ബെക്കിസ്ഥാന് കൗണ്‍സിലര്‍ ഉലുഗ്ബെക് റിസേവ്, കസാക്കിസ്ഥാന്‍ കൗണ്‍സിലര്‍ ദിമാസ്ഗ് സിസ്ഡിക്കോവ്, ഇസ്റാഈല്‍ അംബാസഡര്‍ റൂവന്‍ അസര്‍, ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീന്‍ എന്നിവരാണ് പങ്കെടുത്ത പ്രമുഖര്‍. വിദേശ പ്രതിനിധികള്‍ക്കായി പ്രസംഗം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യുകയുണ്ടായി.
ആര്.എസ്.എസിന്റെ 100 വര്‍ഷത്തെ യാത്ര എന്ന പ്രമേയത്തിലുള്ള മൂന്ന് ദിവസത്തെ പരിപാടി ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് സംഘടിപ്പിച്ചത്. ഒക്ടോബര്‍ രണ്ടിലെ വിജയദശമി ദിനത്തില്‍ നാഗ്പൂരിലെ ആസ്ഥാനത്ത് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നടത്തുന്ന പ്രസംഗത്തോടെയാണ് പ്രഭാഷണ പരമ്പര സമാപിക്കുക. ആഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ഒരു ലക്ഷത്തിലധികം ഹിന്ദു സമ്മേളനങ്ങള്‍ നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.
'മോദിയുടെ വിരമിക്കല്‍ പ്രായം'; നിഷേധിച്ച് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: സംഘ്പരിവാരില്‍ 75 വയസ്സ് വിരമിക്കല്‍ പ്രായം സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന നിഷേധിച്ച് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്രമോദി 75 വയസ്സായാല്‍ വിരമിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ആര്.എസ്.എസിന്റെ നൂറാംവാര്ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്നും ചടങ്ങില്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ശരിയായ പ്രായത്തില്‍ വിവാഹം കഴിച്ച് മൂന്ന് കുട്ടികള്‍ ഉണ്ടാകുന്നത് മാതാപിതാക്കളും കുട്ടികളും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകും. ജനസംഖ്യ ഒരു അനുഗ്രഹമാണ്, എന്നാല്‍ അതില്‍ കൂടാതെ നോക്കുകയും വേണം. കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും മറ്റു തര്‍ക്കങ്ങളൊന്നുമില്ലെന്നും ബി.ജെ.പിക്ക് ഒരു നിര്‍ദേശവും കൊടുക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
More than 50 diplomats from nearly two dozen embassies and high commissions attended the centenary celebrations of the Rashtriya Swayamsevak Sangh (RSS) here on Wednesday. Among the dignitaries attending the second day of the event were US First Secretary Garry Applegarth, US Minister-Counsellor Political Affairs Aaron Cope, China Minister-Counsellor Zhou Guohui, Russia’s First Secretary Mikhail Zaytsev, Sri Lanka High Commissioner Pradeep Mohsini and Malaysia High Commissioner Dato Muzafar, among others.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 3 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 3 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 3 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 4 hours ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 4 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 4 hours ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 4 hours ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 4 hours ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 6 hours ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 6 hours ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• 6 hours ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 6 hours ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 7 hours ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 7 hours ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 7 hours ago
ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം
crime
• 8 hours ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്തു
uae
• 8 hours ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 8 hours ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 7 hours ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 7 hours ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 7 hours ago