
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

റംബാൻ: ജമ്മു കശ്മീരിൽ ശനിയാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 11 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേരെ കാണാതായി. റിയാസി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ കച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് കുട്ടികൾ (4,6,8,10,12 വയസ്സ്) ഉൾപ്പെടെ ഏഴ് അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 38 വയസ്സുള്ള നസീർ അഹമ്മദ്, ഭാര്യ വസീറ ബീഗം എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. ഇവരുടെ മക്കളാണ് മരിച്ച കുട്ടികൾ.
റംബാനിലെ രാജ്ഗഢിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തിൽ വീടുകൾ ഒലിച്ചുപോവുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചിലത് പൂർണ്ണമായും നശിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ അകലെയാണ് റമ്പാൻ സ്ഥിതി ചെയ്യുന്നത്.
റംബാൻ ജില്ലയിലെ രാജ്ഗഡ് തഹ്‌സിലിൽ ഇന്ന് പുലർച്ചെ മേഘവിസ്‌ഫോടനം ഉണ്ടായതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് പ്രദേശത്ത് മണ്ണിടിച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായി. എസ്ഡിആർഎഫ്, പൊലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ദാരുണമായ സംഭവങ്ങളിൽ ദുഃഖം പങ്കുവെച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള, 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് താമസക്കാരെ സമയബന്ധിതമായി ഒഴിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ജമ്മുവിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു. ഇതുവരെ വിവിധ സംഭവങ്ങളിലായി ജമ്മുവിൽ 45-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അവരിൽ ഭൂരിഭാഗവും മാതാ വൈഷ്ണോദേവി തീർത്ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• a day ago
അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• a day ago
നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ
Kerala
• a day ago
കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല
Kerala
• a day ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ
Kerala
• a day ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• a day ago
മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• a day ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• a day ago
പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും
National
• a day ago
ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു
International
• a day ago
വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി
Kerala
• a day ago
ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!
Cricket
• a day ago
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി
National
• 2 days ago
പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട
Football
• 2 days ago
ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 2 days ago
കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നിഗമനത്തിൽ പൊലിസ്
Kerala
• 2 days ago
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 2 days ago
രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies
Economy
• 2 days ago
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം
International
• 2 days ago
തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago