HOME
DETAILS

മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം

  
September 01 2025 | 01:09 AM

shortage of staff in the scholarship section of the Minority Welfare Department

തിരുവനന്തപുരം:  ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം. സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പായ മാർഗദീപം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്. 

ഇതിനായി 20 കോടി രൂപ രൂപ സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ചിരുന്നു. ഇത്തവണ നാല് ലക്ഷം അപേക്ഷകൾ ഉണ്ടാകുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഇത്രയധികം അപേക്ഷകൾ പരിഗണിക്കാൻ നിലവിൽ നാല് ജീവനക്കാർ മാത്രമാണ് സെക്ഷനിലുള്ളത്.

ഈ സാമ്പത്തിക വർഷം മുതൽ ഒരു പുതിയ പദ്ധതിയായി ന്യൂനപക്ഷ ഗവേഷകർക്ക് റിസർച്ച് ഫെല്ലോഷിപ്പ് നൽകുന്നതിനായി ആറ് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ 'മാർഗദീപം' ഉൾപ്പെടെ 12 സ്‌കോളർഷിപ്പുകൾ വകുപ്പ് മുഖേന നടപ്പിലാക്കുന്നു. ആകെ 49.43 കോടിക്കുള്ള സ്‌കോളർഷിപ്പ് പദ്ധതികളാണ് ഈ സാമ്പത്തികവർഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റ് വിഹിതമായി ലഭിച്ചിട്ടുള്ളത്. 

ഓട്ടോമേഷൻ നടപ്പിലാക്കിയിട്ടുള്ള സാഹചര്യത്തിൽ മാർഗദീപം സ്‌കോളർഷിപ്പിന് വെരിഫിക്കേഷൻ നടത്തേണ്ടതില്ലെങ്കിലും സ്‌കോളർഷിപ്പ് സംബന്ധിച്ച് സംശയനിവാരണം വരുത്തൽ, സെക്ഷനിൽ ലഭ്യമാകുന്ന പരാതി പരിഹരിക്കൽ, സ്‌കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികാരികൾക്കുണ്ടാകുന്ന സോഫ്റ്റ് വെയർ പരാതികൾ പരിഹരിക്കൽ തുടങ്ങിയവയ്ക്കായി നിലവിലെ സെക്ഷനിലെ നാല് ജീവനക്കാരെക്കൊണ്ട് കഴിയാത്ത സാഹചര്യമാണ്. 

നിലവിലെ ജീവനക്കാർക്ക് പുറമെ എട്ടുപേരെ കൂടി നിയമിക്കാൻ ഡയരക്ടർ കഴിഞ്ഞ ജൂണിൽ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതു തള്ളിയ സർക്കാർ പ്രൊപ്പോസൽ പുതിക്കി നൽകാൻ ആവശ്യപ്പെട്ടു. ഒടുവിൽ പുതിയ കത്തിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷം 'മാർഗദീപം സ്‌കോളർഷിപ്പ്' നടത്തിപ്പിനായി നിശ്ചിത യോഗ്യതയുള്ള അഞ്ചുപേരെ കംപ്യൂട്ടർ ഓപറേറ്റർ തസ്തികയിൽ ഡയരക്ടറേറ്റ് തലത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി പദ്ധതി പൂർത്തിയാക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുമതിനൽകി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  2 hours ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  2 hours ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  3 hours ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  3 hours ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  3 hours ago
No Image

ചന്ദ്ര​ഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്ര​ഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്

qatar
  •  3 hours ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു

National
  •  4 hours ago
No Image

മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ

uae
  •  4 hours ago
No Image

നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു

National
  •  4 hours ago
No Image

ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ

uae
  •  5 hours ago