HOME
DETAILS

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

  
August 30 2025 | 06:08 AM

government school admission down in india

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വർഷവും രാജ്യത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തിൽ ഇടിവ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ യു.ഡി.ഐ.എസ്.ഇ പ്ലസിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 11 ലക്ഷത്തിന്റെ കുറവാണ് 2024-25 അധ്യയന വർഷത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, സ്വകാര്യ സ്‌കൂളുകളിലെ പ്രവേശനം ഈ കാലയളവിൽ വർധിച്ചിട്ടുണ്ട്.

പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം നിരീക്ഷിക്കുന്ന വിഭാഗമാണ് യു.ഡി.ഐ.എസ്.ഇ പ്ലസ്.  24.69 കോടി പേരാണ് 2024--25 അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ പ്രവേശനം നേടിയത്. 2023--24 അധ്യയന വർഷത്തിൽ ഇത് 24.80 കോടിയും 2022--23ൽ  25.18 കോടിയുമായിരുന്നു. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ സ്‌കൂളുകളിൽ വിദ്യാർഥികളുടെ പ്രവേശനം കുറഞ്ഞുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ തൊട്ടുമുമ്പുള്ള നാല് വർഷത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു കോടിയിലധികം കുറവാണുണ്ടായിരുന്നത്. 

ഡാറ്റ ശേഖരണത്തിൽ വരുത്തിയ മാറ്റമാണ് ആദ്യകാലത്തെ ഇടിവിന് കാരണമെന്നാണ് അന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നത്. 2023--24 നെ അപേക്ഷിച്ച് 2024--25ൽ ഏകദേശം 0.5ശതമാനം, അതായത് 11.13 ലക്ഷം വിദ്യാർഥികൾ കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച്  2024-25-ൽ മൊത്തത്തിലുള്ള പ്രവേശനത്തിലെ ഏറ്റവും കുറവ് പ്രൈമറി ക്ലാസുകളിലാണ്. 

ജനനനിരക്ക് കുറയുന്നതിനൊപ്പമുള്ള ജനസംഖ്യാപരമായ മാറ്റങ്ങളാകാം ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണങ്ങളിലൊന്ന്. പുതിയ സെൻസസിൽ നിന്നുള്ള ഡാറ്റയ്ക്ക് മാത്രമേ പ്രൈമറി സ്‌കൂളിൽ പ്രവേശനത്തിൽ വരുന്ന കുറവിന് പിന്നിൽ ജനസംഖ്യാപരമായ മാറ്റമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  8 hours ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  8 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  9 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  10 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  10 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  12 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  12 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  12 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  12 hours ago