തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
തൃശൂർ: കുന്നംകുളം, പഴഞ്ഞി മങ്ങാട് മളോർകടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് വൈകിട്ട് ആറ് മണിയോടെ മളോർകടവ് കോതൊട്ട് അമ്പലത്തിന് സമീപം വെച്ചാണ് സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലിസ് കസ്റ്റഡിയിലെടുത്തു. മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി.
മർദനത്തിൽ ചെവിക്കടക്കം ഗുരുതരമായി പരുക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലിസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു. മിഥുന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In Thrissur's Kunnamkulam, CPM branch secretary Mithun was attacked and injured with a blade around 6 PM near Malorkadavu. Four locals—Gautham, Vishnu, Rakesh, and Arun—were detained by police. The attack followed a verbal dispute with Mithun's brother. Mithun, injured including on his ear, was admitted to Kunnamkulam Taluk Hospital. Police say the suspects are drug addicts, while CPM alleges BJP involvement
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."