HOME
DETAILS

മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു

  
September 07 2025 | 13:09 PM

sanju samson waiting for a new milestone in asia cup 2025

ഏഷ്യയിലെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി ദിവസനങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഏഷ്യ കപ്പിനുള്ള തയ്യാറെടുപ്പിലാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ടീമിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്. സമീപകാലങ്ങളിൽ ടി-20യിൽ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് കഴിഞ്ഞ കലണ്ടർ ഇയറിൽ സഞ്ജു ടി-20യിൽ അടിച്ചെടുത്തത്. സഞ്ജു ടി20യിൽ ഇതുവരെ 42 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 861 റൺസ് നേടിയിട്ടുള്ളത്. 

ഏഷ്യ കപ്പിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. എന്നാൽ ഇത്തവണ ബാറ്റുകൊണ്ടല്ല വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് സഞ്ജു പുതിയ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ടി-20 ഫോർമാറ്റിൽ നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഡിസ്മിസലുകൾ നടത്തുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറാവാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. അഞ്ചു മത്സരങ്ങളിൽ നിന്നും ഏഴ് ഡിസ്മിസലുകൾ നടത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണ് നിലവിൽ ഈ നേട്ടത്തിലുള്ളത്. അതുകൊണ്ട് തന്നെ എട്ട് ഡിസ്മിസലുകൾ നടത്താൻ സഞ്ജുവിന് ഈ ഏഷ്യ കപ്പിൽ സാധിച്ചാൽ ധോണിയെ മറികടന്ന് ഒന്നാമതെത്താൻ സഞ്ജുവിന് സാധിക്കും.  

സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ്‌ ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.

സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. 

2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.

There are only days left until the eagerly awaited Asia Cup 2025. Sanju Samson is also preparing for the Asia Cup. Sanju can also set a big record in the Asia Cu 2025p.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  3 hours ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  4 hours ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  4 hours ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  4 hours ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  5 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  5 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  5 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  5 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  5 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  5 hours ago