
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch

ദുബൈ: സെപ്റ്റംബർ 9 ചൊവ്വാഴ്ച കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിൽ നടക്കാനിരിക്കുന്ന ആപ്പിളിന്റെ “Awe Dropping” പരിപാടി അതിന്റെ ഹാർഡ്‌വെയർ രംഗത്തെ വിശാലമായ പരിവർത്തനത്തിന് തുടക്കം കുറിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പരിപാടിയിൽ വെച്ചാകും ആപ്പിൾ 17 സിരീസ് ഐഫോൺ പുറത്തിറക്കുക. കാലിഫോർണിയയിൽ പരിപാടി ആരംഭിക്കുമ്പോൾ യുഎഇയിൽ സമയം രാത്രി ഒമ്പത് മണിയായിരിക്കും.
പരിപാടി തത്സമയം എവിടെ കാണാം?
ഒന്നിലധികം ലൈവ് സ്ട്രീം പ്ലാറ്റ്‌ഫോമുകളിൽ പരിപാടി കാണാനാകും.
- ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് (apple.com)
- ആപ്പിളിന്റെ യൂട്യൂബ് ചാനൽ
- iPhone, iPad, Mac, Apple TV ഉപകരണങ്ങളിലെ Apple TV ആപ്പ്
ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്?
ഐഫോൺ 17 സീരീസിൽ നാല് മോഡലുകൾ ഉണ്ടായിരിക്കും. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, പുതിയതായി അവതരിപ്പിക്കുന്ന ഐഫോൺ 17 എയർ. "പ്ലസ്" മോഡൽ ഇത്തവണ ഒഴിവാക്കുമെന്നാണ് സൂചന.
പുതിയ ഡിസൈൻ അപ്‌ഡേറ്റുകളിൽ, 48MP മെയിൻ ക്യാമറ, മെച്ചപ്പെട്ട അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുകൾ, 7x ഒപ്റ്റിക്കൽ സൂമും 100x ഡിജിറ്റൽ സൂമും വരെ ലഭ്യമാകുന്ന ഫോട്ടോഗ്രാഫി ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്നു. ഐഫോൺ 17 എയറിന് ഏകദേശം 5.5mm കനം മാത്രമുള്ള അൾട്രാ-നേർത്ത ബോഡി ഉണ്ടായിരിക്കും. ഉയർന്ന മോഡലുകളിൽ A19 പ്രോ ചിപ്പും 12GB റാമും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
വില
ആപ്പിൾ ഔദ്യോഗിക വിലകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മെച്ചപ്പെട്ട ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ ഐഫോൺ 17 പ്രോ മാക്‌സിന്റെ വില $1,199-$1,249 ആയിരിക്കുമെന്നാണ് ഊഹം. ചില റിപ്പോർട്ടുകൾ വില വർധന സൂചിപ്പിക്കുന്നു.
- ഐഫോൺ 17: $799-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ഐഫോൺ 17 എയർ: $949.
- ഐഫോൺ 17 പ്രോ: $1,049.
ടൈറ്റാനിയത്തിന് പകരം അലൂമിനിയം ഫ്രെയിമുകൾ ഉപയോഗിക്കുന്നത് ഭാരവും വിലയും കുറയ്ക്കാൻ സഹായിച്ചേക്കാം, എന്നാൽ പ്രോ മാക്‌സ് മോഡൽ തന്നെയാകും ഏറ്റവും ചെലവേറിയത്.
ഐഫോണുകൾക്ക് പുറമേ, ആപ്പിൾ വെയറബിൾ, ഓഡിയോ ലൈനപ്പ് എന്നിവയുടെ പുതുക്കിയ പതിപ്പും പരിപാടിയിൽ വെച്ച് പുറത്തിറക്കുമെന്നാണ് സൂചന. രക്തസമ്മർദ്ദ പ്രവണത കണ്ടെത്താനടക്കം കഴിവുള്ള ആപ്പിൾ വാച്ചിന്റെ 11-ാം സിരീസും പരിപാടിയിൽ വെച്ച് അവതരിപ്പിച്ചേക്കാം.
Apple is set to unveil the highly anticipated iPhone 17, and fans in the UAE can tune in to watch the live announcement. Here's how you can stream the event and catch all the details of Apple's latest innovation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• 3 hours ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• 4 hours ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• 4 hours ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• 4 hours ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 5 hours ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• 5 hours ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 5 hours ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 5 hours ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 5 hours ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 5 hours ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 6 hours ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 6 hours ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• 7 hours ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• 7 hours ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 8 hours ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• 8 hours ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• 8 hours ago
മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു
Cricket
• 9 hours ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 7 hours ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 7 hours ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• 8 hours ago