
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ

ദുബൈ: രാജ്യത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍. രക്തസമ്മര്‍ദം, പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കാനാണ് സ്വകാര്യ സ്‌കൂളുകള്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ കഴിക്കുന്ന മരുന്നുകളെ സംബന്ധിച്ചും ഔദ്യോഗിക മെഡിക്കല്‍ റിപ്പോര്‍ട്ടും നല്‍കണമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥിക്ക് വിട്ടുമാറാത്ത രോഗമുണ്ടെങ്കില്‍ മാതാപിതാക്കള്‍ ഇക്കാര്യം സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനെയും നഴ്‌സിനെയും അറിയിക്കണം. വിദ്യാര്‍ഥിയുടെ ആരോഗ്യവിവരങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി പങ്കിടുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ ഫറഞ്ഞു. വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ തങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇന്‍സുലിന്‍, ആന്റിബോയട്ടിക് തുടങ്ങിയ മരുന്നുകള്‍ സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ടെങ്കില്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിക്കണം. വിദ്യാര്‍ഥിയുടെ പേര്, മരുന്ന്, സമയം, മരുന്നിന്റെ അളവ് എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ കുറിപ്പടിയുടെ കൂടെയാണ് മരുന്നുകള്‍ സ്‌കൂള്‍ ക്ലിനിക്കില്‍ നല്‍കേണ്ടത്.
ക്ലിനിക്കുകളില്‍ മരുന്ന് നല്‍കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സ്‌കൂളുകള്‍ വിശദീകരിച്ചു. വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കില്ല.
ഒറിജിനല്‍ പാക്കേജിംഗ്
കൃത്യമായി ലേബല്‍ ചെയ്ത മരുന്നുകളായിരിക്കണം നഴ്‌സിനെ ഏല്‍പ്പിക്കേണ്ടത്. മരുന്നുകള്‍ ക്ലാസ് മുറികളിലേക്ക് കൊണ്ടുവരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കില്ല.
ഡോക്ടറുടെ കുറിപ്പടി
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിദ്യാര്‍ഥികള്‍ക്ക് നല്‍കില്ലെന്ന് സ്‌കൂളുകള്‍ പറയുന്നു. കുറിപ്പടിയില്‍ മരുന്ന്, മരുന്നിന്റെ അളവ്, സമയം എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കണം.
നേരിട്ട് എത്തിക്കണം
രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ മരുന്നുകള്‍ ക്ലിനിക്കിലേക്ക് നേരിട്ട് എത്തിക്കണം. ഇവിടെ വെച്ച് മരുന്ന് നല്‍കേണ്ട സമയത്ത് നഴ്‌സ് കുട്ടിക്ക് മരുന്ന് നല്‍കും.
സമ്മത പത്രത്തില്‍ ഒപ്പിടണം
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അധികൃതര്‍ വിതരണം ചെയ്യുന്ന സമ്മത പത്രത്തില്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ഒപ്പിടണം.
A new law in the UAE mandates that students must obtain prior permission before taking medication at school. The regulation aims to ensure student safety and proper management of health conditions during school hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 8 hours ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• 8 hours ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• 8 hours ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• 8 hours ago
മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു
Cricket
• 9 hours ago
'ഓക്‌സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം
crime
• 9 hours ago
പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്‍
uae
• 9 hours ago
2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി
Football
• 9 hours ago
യുഎഇയിലെ ഇന്റർനെറ്റ് വേഗത കുറഞ്ഞതായി റിപ്പോർട്ട്: ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും സമാന അവസ്ഥ; കാരണമിത്
uae
• 9 hours ago
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞതാരാണ്; വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ്
Kerala
• 9 hours ago
റൊണാൾഡോയുടെ ഗോൾ മഴയിൽ മെസി വീണു; ചരിത്രം സൃഷ്ടിച്ച് പോർച്ചുഗീസ് ഇതിഹാസം
Football
• 10 hours ago
120 കിലോയില്‍ നിന്ന് 40ല്‍ താഴേക്ക്, മരുന്നില്ല, ഭക്ഷണമില്ല; ഫലസ്തീന് കവി ഉമര്‍ ഹര്‍ബിനെ ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നു
International
• 10 hours ago
സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ
National
• 11 hours ago
ഗ്രഹണ നിസ്കാരം നിര്‍വ്വഹിക്കുക
Kerala
• 11 hours ago
ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
uae
• 15 hours ago
തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ
National
• 16 hours ago
വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ
Kerala
• 16 hours ago
സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്
Kerala
• 17 hours ago
കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 12 hours ago
ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന് പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്
Kerala
• 13 hours ago
സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്റാഈല്‍
International
• 14 hours ago