HOME
DETAILS

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്‌സാമിനറുടെ സമയോചിത ഇടപെടല്‍

  
Web Desk
September 08 2025 | 03:09 AM

train saved from potential accident in kannur timely action by ticket Inspector

 

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു നിന്നു പോയ ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ചത് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടല്‍. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എംപി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടുകൂടി ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കൈയടി നേടിയിരിക്കുന്നത്.

പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പര്‍ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ആയ എംപി രമേഷ് (39) പാലക്കാട് കല്‍പാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്. ട്രയ്‌നിന്റെ ചങ്ങല വലിച്ച യുവാവിനെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത്  മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്.

 യാത്രക്കാരനായ ഒരാള്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ നിന്നത്. എസ് വണ്‍ കോച്ചില്‍ നിന്ന് കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിന്‍ അപ്പോഴേക്കും വളപട്ടണത്ത് എത്തിയിരുന്നു. നിന്നു പോയ ട്രെയിന്‍ വീണ്ടും ഓടണമെങ്കില്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കണം. ട്രെയിന്‍ പാലത്തിനു മുകളില്‍ ആയതിനാല്‍ വശങ്ങളിലൂടെ ഇറങ്ങി വാല്‍വ് സെറ്റ് ചെയ്യാനുമായില്ല.

 


ഗാര്‍ഡിനും ലോക്കോ പൈലറ്റിനുമാണെങ്കില്‍ എത്തിപ്പെടാന്‍ ആകാത്ത സാഹചര്യവും. രണ്ടും കല്‍പിച്ചു കോച്ചുകള്‍ക്കിടയിലെ വെസ്റ്റിബൂള്‍ വഴി രമേഷ് കോച്ചിനടിയില്‍ ഇറങ്ങി. ഇരുട്ടത്തു കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു ആശ്രയം. തുടര്‍ന്നു ടോര്‍ച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാര്‍ഡും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ രമേഷ് പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുകയായിരുന്നു. 8 മിനിറ്റിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

പാലത്തിനു മുകളില്‍ കൂടുതല്‍ നേരം ട്രെയിന്‍ നില്‍ക്കുന്നത് പാലത്തിന് അമിതഭാരമായും അപകടമുണ്ടാക്കും. ഈ സാഹചര്യമാണ് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്. തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ബുദ്ദിമുട്ടുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രമേഷിനെ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് കെആര്‍ ലക്ഷ്മി നാരായണന്റെ അധ്യക്ഷതയില്‍ പാലക്കാട്ട് ചേര്‍ന്ന ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു.

A possible train accident was averted in Kannur’s Valapattanam Bridge thanks to the quick thinking of a ticket inspector, M.P. Ramesh, who intervened despite the situation being outside his official duty. The incident occurred at 3:45 AM when the Thiruvananthapuram–Mangaluru Onam Special Train (06042) came to a sudden halt on the bridge. A passenger pulled the emergency chain, causing the train to stop dangerously in the middle of the bridge over the Valapattanam river.The culprit was a passenger who had missed his stop at Kannur and pulled the chain from S1 coach in an attempt to disembark.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി

International
  •  13 hours ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  13 hours ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  13 hours ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  14 hours ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  14 hours ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  14 hours ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  14 hours ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  14 hours ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  14 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  15 hours ago