HOME
DETAILS

ജി.എസ്.ടി ഇളവ് മെഡിസെപ്പിനും? പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും

  
September 08 2025 | 03:09 AM

GST exemption for Medicep too Employees and pensioners hopeful

കോഴിക്കോട്: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ്പിന് പുതിയ ജി.എസ്.ടി ഇളവിന്റെ ആനുകൂല്യം ലഭ്യമാകുമോയെന്നതിൽ അവ്യക്തത. മെഡിക്കൽ ഇൻഷുറൻസിന് ഉണ്ടായിരുന്ന 18 ശതമാനം ചരക്കുസേവന നികുതി എടുത്തുകളഞ്ഞിരിക്കുകയാണ്. 

രണ്ടാംഘട്ട മെഡിസെപ്പ് നിലവിൽവരുന്നത് ഒക്ടോബർ ഒന്നിനാണ്. ഇതോടെ പുതിയ നിരക്കിൽ പ്രീമിയം ഈടാക്കിത്തുടങ്ങും. ഒന്നാംഘട്ട മെഡിസെപ്പിൽ പോളിസി ഉടമകളായ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും സർക്കാർ ഈടാക്കിയിരുന്നത് വർഷം 6,000 രൂപയായിരുന്നു. ഇത് 9,000 രൂപയായി വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഒന്നാം ഘട്ടത്തിലെ 6,000 രൂപയിൽ 4,800 രൂപയാണ് ഇൻഷുറൻസ് കമ്പനിക്ക് നൽകിയിരുന്നത്. 18 ശതമാനം ജി.എസ്.ടി.യായി 864 രൂപ പിടിച്ചിരുന്നതിന് പുറമെ കോർപ്പസ് ഫണ്ടിലേക്കായി 336 രൂപയും ഈടാക്കിയിരുന്നു. രണ്ടാം ഘട്ട പദ്ധതിയിൽ 18 ശതമാനം ജി.എസ്.ടി അടക്കം 750 രൂപ മാസം പ്രീമിയമായി നൽകണമെന്നാണ് നിർദേശിച്ചത്. എന്നാൽ ഈ മാസം 22ഓടെ മെഡിക്കൽ ഇൻഷുറൻസുകളുടെ 18 ശതമാനം ജി.എസ്.ടി പൂർണമായും എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ 750 രൂപ പ്രീമിയത്തിൽ ജി.എസ്.ടി തുക കുറവുവരേണ്ടതാണ്. 

എന്നാൽ ജീവനക്കാർക്കായി തൊഴിലുടമ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾക്ക് ജി.എസ്.ടി പഴയ നിരക്കിൽ തുടരും. മെഡിസെപ്പ് ഗ്രൂപ്പ് ഇൻഷുറൻസ് ആണെങ്കിലും തൊഴിലുടമയായ സർക്കാർ ചില്ലിക്കാശും നൽകാത്ത പദ്ധതിയാണ്.  സർക്കാരിന് ഓരോ ജീവനക്കാരനിൽ നിന്നും കോർപസ് ഫണ്ടിലേക്ക് 40 കോടി രൂപ യാണ് ലഭിക്കുന്നത്. ഈ വിഹിതം വർധിപ്പിക്കുമെന്നാണ് തീരുമാനം. 

നേരത്തെ ജീവനക്കാരുടെ ചികിത്സയ്ക്കായി വലിയ തുക സർക്കാർ നൽകേണ്ടിയിരുന്നു. മെഡിസെപ് പദ്ധതിയിൽ സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തം ഇല്ല. ഇതിന്റെ നടത്തിപ്പ് മാത്രമാണ് സർക്കാർ ചെയ്യുന്നത്. സർക്കാരും ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ചാണ് പദ്ധതി പ്രവർത്തിക്കുക. ജീവനക്കാരിൽനിന്ന് പ്രീമിയം പിരിച്ചെടുത്ത് അടക്കേണ്ട ചുമതല സർക്കാരാണ് നിർവഹിക്കുന്നത്. 
2022 ജൂലൈ ഒന്നിന് നിലവിൽവന്ന ആദ്യ മെഡിസെപിന്റെ കാലാവധി 2025 ജൂൺ 30ന് അവസാനിച്ചെങ്കിലും മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു. ഒക്ടോബർ ഒന്നിന് പുതിയ പദ്ധതി നിലവിൽവരുന്നതിന്റെ മുന്നോടിയായി അംഗങ്ങളുടെയും ആശ്രിതരുടെയും വിവരങ്ങൾ സെപ്റ്റംബർ 10നകം പുതുക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

പെൻഷൻകാർ ട്രഷറി ഓഫിസർക്കും ജീവനക്കാർ ശമ്പളം ഒപ്പിടുന്ന ഉദ്യോഗസ്ഥനുമാണ് തിരുത്തലിനുള്ള അപേക്ഷ നൽകേണ്ടത്. ഒരാൾ ഒന്നിലേറെ ജീവനക്കാരുടെ ആശ്രിതരായുണ്ടാകുന്ന അവസ്ഥ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ ഒന്നിന് മുമ്പ് വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് മെഡിസെപിൽ തുടരാൻ ഒരു വർഷത്തെ പ്രീമിയം ഒന്നിച്ച് അടക്കണമെന്നും നിർദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago