HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് വണ്ടൂര്‍ സ്വദേശി ശോഭന

  
Web Desk
September 08 2025 | 04:09 AM

Amoebic Brain Fever Claims Another Life in Kerala Vandoor Resident Shobhana Dies

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. വണ്ടൂര്‍ സ്വദേശി ശോഭനയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം നാലിനാണ് ശോഭനക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെയായി സംസ്ഥാനത്ത് ഒന്നിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശിയായ രതീഷ് മരണപ്പെട്ടു.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 10 പേര്‍ ഈ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് സൂചന. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 മലപ്പുറം സ്വദേശിയായ 10 വയസ്സുള്ള ഒരു കുട്ടിക്കും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍, അവരുടെ നിലയെക്കുറിച്ച് ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം. രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും ആരോഗ്യവകുപ്പ് നടത്തിവരുകയാണ്.
 

 

 

Kerala reports another fatal case of amoebic meningoencephalitis (brain fever). Shobhana, a resident of Vandoor, succumbs to the rare infection. Health authorities on alert.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago