HOME
DETAILS

ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അർജന്റീനക്ക് ശേഷം സ്പാനിഷ് ഹാട്രിക്കിൽ മുങ്ങി തുർക്കി

  
September 08 2025 | 07:09 AM

Spain won a huge victory in the 2026 FIFA World Cup qualifiers

2026 ഫിഫ വേൾഡ് കപ്പ് ക്വാളിഫയർ മത്സരത്തിൽ സ്പെയിനിന് വമ്പൻ വിജയം. തുർക്കിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ തകർത്തത്. മത്സരത്തിൽ സ്പാനിഷ് ടീമിനുവേണ്ടി ആഴ്സണൽ സൂപ്പർ താരം മൈക്കൽ മെറിനോ ഹാട്രിക് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ 22, 45+1, 57 മിനിറ്റുകളിൽ ആയിരുന്നു മെറീനോയുടെ ഗോളുകൾ പിറന്നത്. 

കഴിഞ്ഞ 15 വർഷത്തിനിടെ സ്പെയിനിനു വേണ്ടി ഹാട്രിക് നേടുന്ന രണ്ടാമത്തെ മിഡ്ഫീൽഡർ ആണ് മെറീനൊ. ഇതിനുമുമ്പ് 15 വർഷങ്ങൾക്കിടെ ഇസ്ക്കൊ മാത്രമാണ് സ്പെയിനിനുവേണ്ടി ഹാട്രിക് നേടിയ മിഡ്ഫീൽഡർ. 2018ൽ അർജന്റീനക്കെതിരയായിരുന്നു ഇസ്ക്കോയുടെ ഹാട്രിക്. നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു മിഡ്ഫീൽഡർ സ്പെയ്നിനായി ഹാട്രിക് നേടുന്നത്. 

തുർക്കിക്കെതിരെയള്ള മത്സരത്തിൽ ആഴ്‌സണൽ താരത്തിന് പുറമേ പെഡ്രി ഇരട്ട ഗോൾ നേടി തിളങ്ങി. ഫെറാൻ ടോറസ് ഒരു ഗോളും നേടി ടീമിന്റെ വിജയം പൂർത്തിയാക്കി. ബോൾ പൊസഷനിൽ മികച്ച ആധിപത്യം പുലർത്താൻ തുർക്കിക്ക് സാധിച്ചിരുന്നു. 49 ശതമാനം പന്ത് കൈവശം വെച്ച തുർക്കി 11 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്.

ഇതിൽ രണ്ട് ഷോട്ടുകൾ മാത്രമാണ് തുർക്കിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത്. മറുഭാഗത്ത് 21 ഷോട്ടുകളാണ് സ്‌പെയ്ൻ താരങ്ങൾ തുർക്കിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 12 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. 

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സ്‌പെയ്ൻ. ആറ് മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഒരു സമനിലയും അടക്കം 16 പോയിന്റാണ് സ്‌പെയിനിന്റെ അക്കൗണ്ടിലുള്ളത്. ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളിൽ ഒക്ടോബർ 12നാണ് സ്‌പെയിനിന്റെ അടുത്ത മത്സരം. 

അതേസമയം സ്പെയ്നും അർജന്റീനയും നേർക്കുനേർ എത്തുന്ന ഫൈനലിസിമ അടുത്ത വർഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുമാണ് ഫൈനലിസിമ കിരീട പോരാട്ടത്തിൽ നേർക്കുനേർ എത്തുന്നത്. 2026 മാർച്ച് 26നും 31നും ഇടയിൽ അന്താരാഷ്ട്ര വിൻഡോയിൽ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മത്സരത്തിന്റെ വേദി ഇതുവരെ തീരുമാനമായിട്ടില്ല. സഊദിയിലോ ഖത്തറിലോ ആയിരിക്കും മത്സരം നടക്കുകയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Spain won a huge victory in the 2026 FIFA World Cup qualifiers. Arsenal superstar Michael Merino scored a hat-trick for the Spanish team in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago