
മെഷീൻ ലേണിംഗ് പഠനത്തിന് ഇത്ര സാധ്യതകളുണ്ടായിരുന്നോ?; വെറും 23 വയസ്സിൽ 3.36 കോടി രൂപയുടെ ആമസോൺ ജോലി ഉപേക്ഷിച്ച് മെറ്റയിലേക്ക്

ഈ കാലഘട്ടത്തിൽ അതിവേഗമായ മാറ്റങ്ങൾക്കാണ് ടെക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ യുവ എഞ്ചിനീയർമാർ ഉയർന്ന ശമ്പളവും നൂതന പ്രോജക്ടുകളും തേടി ജോലികൾ നിരന്തരം മാറുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. ഒരു കമ്പനിയിലും അതിക കാലം നില നിൽക്കാൻ കഴിയില്ലെന്നാണ് ഇത്തരക്കാർ പറയുന്നത്. എന്നാൽ വർഷങ്ങളായി ഒരു കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നവരും ഇന്ന് ലോകത്ത് ഉണ്ട്.
പക്ഷെ അമേരിക്കൻ-ഇന്ത്യൻ വംശജനായ മനോജ് ടുമു (23) ഈയിടെ തന്റെ ആമസോണിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മെറ്റയിൽ ചേർന്നത് ടെക് വ്യവസായ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു. ബിസിനസ് ഇൻസൈഡറിന് നൽകിയ ലേഖനത്തിലാണ് മനോജ് തന്റെ കരിയർ അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവെച്ചത്. ഇത് ഒരുപാട് യുവാക്കൾക്ക് പ്രചോദനമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആമസോണിൽ നിന്ന് മെറ്റയിലേക്ക്
മനോജ് ടുമു ഈ വർഷം ജൂണിലാണ് ആമസോണിലെ മെഷീൻ ലേണിംഗ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ പദവി ഉപേക്ഷിച്ച് മെറ്റയിൽ മെഷീൻ ലേണിംഗ് എഞ്ചിനീയറായി ചേർന്നത്. ആമസോണിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ഏകദേശം 3.36 കോടി രൂപ (ഏകദേശം $400,000) ആയിരുന്നു. എന്നാൽ മെറ്റയിലെ ഓഫർ $400,000-ത്തിലധികവും, കൂടാതെ മെറ്റയുടെ അഡ്വെർട്ടൈസിംഗ് റിസർച്ച് ടീമിലെ പദവിയും ജോലി തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തെ ആകർഷിച്ചു. "ആമസോണിൽ ഞാൻ ധാരാളം പഠിച്ചു, പക്ഷേ മെറ്റയിൽ എത്തിയപ്പോൾ വ്യത്യസ്തമായതും കൂടുതൽ രസകരമായതുമായ മെഷീൻ ലേണിംഗ് പ്രവർത്തനങ്ങളാണ് നടക്കുന്നത് മനോജ് പറഞ്ഞു.
വിദ്യാഭ്യാസവും ആദ്യകാല അനുഭവങ്ങൾ
ഹൈസ്കൂളിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ മനോജ്, ഒരു വർഷത്തിനുള്ളിൽ അണ്ടർഗ്രാജ്വേറ്റ് ഡിഗ്രിയും പൂർത്തിയാക്കി. തുടർന്ന് എഐയിൽ മാസ്റ്റേഴ്സ് നേടി. കോളേജ് കാലത്ത് ഇന്റേൺഷിപ്പ് നഷ്ടപ്പെട്ടെങ്കിലും, ഗ്രാജ്വേഷന് ശേഷം കോൺട്രാക്ട് റോളിലൂടെ അനുഭവം നേടി. ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ജോബിനു പകരം കുറഞ്ഞ ശമ്പളമുള്ള മെഷീൻ ലേണിംഗ് റോൾ തിരഞ്ഞെടുത്തതതാണ് അദ്ദേഹത്തിന്റെ കരിയറിനെ മാറ്റിമറിച്ചത്. ആമസോണിൽ ഒമ്പത് മാസത്തെ അനുഭവത്തിനു ശേഷം മെറ്റയിലേക്ക് മാറി.
യുവാക്കൾക്കായി മനോജിന്റെ നിർദേശങ്ങൾ
പ്രൊഫഷണൽ അനുഭവത്തിന് മുൻഗണന - പ്രോജക്ടുകൾ പ്രാരംഭഘട്ടത്തിൽ ഉപയോഗപ്രദമാണെങ്കിലും, 2-3 വർഷത്തെ ജോബ് അനുഭവത്തിനു ശേഷം അവയെ റെസ്യൂമെയിൽ നിന്ന് ഒഴിവാക്കാം എന്നാണ് മനോജ് പറയുന്നത്. ആമസോണിലും മെറ്റയിലും അപേക്ഷിക്കുമ്പോൾ പ്രോജക്ടുകൾ പൂർണമായും ഒഴിവാക്കിയിരുന്നതായും മനോജ് പറയുന്നു.
ഇന്റേൺഷിപ്പുകളുടെ പ്രാധാന്യം - കോളേജ് കാലത്ത് ഏതെങ്കിലും ഇന്റേൺഷിപ്പ് നേടുക, കുറഞ്ഞ ശമ്പളമാണെങ്കിലും. ഇത് പ്രായോഗിക അറിവ് വർധിപ്പിക്കും.
റഫറലുകളില്ലാതെ അപേക്ഷിക്കുക - യാതൊരു റഫറലുകളില്ലാതെയാണ് കമ്പനി വെബ്സൈറ്റുകളിലൂടെയും ലിങ്ക്ഡ്ഇനിലൂടെയും മനോജ് ജോലിക്ക് അപേക്ഷിച്ചത്. നല്ല ഒരു റെസ്യൂമെ മാത്രം മതിയാകും.
ഇന്റർവ്യൂ തയ്യാറെടുപ്പ് - ആളുകളുമായി ഇടപഴകുന്ന ഇന്റർവ്യൂകൾക്ക്, അതായത് ഫെയ്സ് ടു ഫെയ്സ് ഇന്റർവ്യൂകൾ ആണെങ്കിൽ കമ്പനിയുടെ മൂല്യങ്ങൾ പഠിക്കുക തന്നെ വേണം. മെറ്റയിലെ പ്രക്രിയയിൽ സ്ക്രീനിംഗ് കോൾ, 4-6 റൗണ്ടുകൾ (കോഡിംഗ്, മെഷീൻ ലേണിംഗ്, ബിഹേവിയറൽ) ഉണ്ടായിരുന്നതായും മനോജ് പറയുന്നു.
ആദ്യകാലത്ത് ശമ്പളം വിട്ടുവീഴ്ച ചെയ്യുക - ആദ്യകാലത്ത് ശമ്പളത്തിന് പ്രാധാന്യം നൽകാതെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് കൊണ്ടേയിരിക്കുക. ആരെയും ബോധ്യപ്പെടുത്താൻ വേണ്ടിയോ, അല്ലെങ്കിൽ മറ്റുള്ളവർക്ക് നേട്ടങ്ങൾ നേടാനായി പരിശ്രമിക്കാതെ സ്വയം വിലയിരുത്തി മുന്നേറാൻ ശ്രമിക്കുക. പണം പിന്നീട് നിങ്ങളെ തേടി വരും എന്നാണ് മനോജ് പറയുന്നത്.
ടെക് വ്യവസായത്തിലെ ജോബ് സ്വിച്ചുകൾ
2024-2025 കാലഘട്ടത്തിൽ ടെക് ജോബ് മാർക്കറ്റ് വീണ്ടും ഉയർന്ന നിലയിലാണ്, പ്രത്യേകിച്ച് എഐ, മെഷീൻ ലേണിംഗ് മേഖലകളിൽ. ഉയർന്ന ശമ്പളമുള്ള റോളുകളായ മെഷീൻ ലേണിംഗ് എഞ്ചിനീയർ, ഡാറ്റ സയന്റിസ്റ്റ്, ക്ലൗഡ് ആർക്കിടെക്റ്റ് എന്നിവയ്ക്ക് ഡിമാൻഡ് കൂടുതലാണ്. അതായത് വാർഷിക വരുമാനമായി ഒരു കോടിയോളം രൂപയ്ക്കടുത്ത് വരെ കമ്പനികൾ ഇത്തരം ജോലിക്ക് നൽകുന്നുണ്ട്.
സമീപകാലത്ത്, പല യുവ എഞ്ചിനീയർമാരും ജോലി ചെയ്യുന്ന കമ്പനികളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് കാണാം, ഉദാഹരണത്തിന് ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയിലെ എഐ സ്പെഷലിസ്റ്റുകൾ മെറ്റയിലേക്കോ ആമസോണിലേക്കോ മാറുന്നു. ഈ വർഷത്തിൽ തന്നെ എഐ എത്തിക്സിസ്റ്റ്, സൈബർസെക്യൂരിറ്റി എഞ്ചിനീയർ തുടങ്ങിയ റോളുകൾ $500k-യ്ക്ക് മുകളിൽ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മനോജ് ടുമുവിന്റെ കഥ ടെക് മേഖലയിലെ യുവാക്കൾക്ക് മാത്രമല്ല, ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും പ്രചോദനമാണ്. നിങ്ങൾ സത്യസന്ധമായും കൃത്യതയോടെയും ജോലി ചെയ്യുകയാണെങ്കിൽ അധികം വൈകാതെ ഉയർന്ന ശമ്പളത്തിലും ഇഷ്ടപ്പെട്ട കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന കാര്യം അദ്ദേഹം ഓർമിപ്പിക്കുന്നു.
At 23, Manoj Tumu, an Indian-American machine learning engineer, left a $400,000 (₹3.36 crore) job at Amazon to join Meta for a higher-paying role. His journey highlights the booming opportunities in AI and machine learning, where top tech firms like Meta, Google, and Microsoft compete for talent. Manoj’s insights on crafting resumes, leveraging internships, and acing interviews inspire young professionals aiming for success in the fast-evolving tech industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• a day ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• a day ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ
International
• a day ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• a day ago
'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• a day ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• a day ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• a day ago
'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• a day ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• a day ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• a day ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• a day ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• a day ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• a day ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• a day ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• a day ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• a day ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• a day ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• a day ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• a day ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• a day ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• a day ago