HOME
DETAILS

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

  
September 09 2025 | 02:09 AM

New licensing system launched for tourist transportation in Dubai

ദുബൈ: ദുബൈ സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പുമായി (ഡി.ഇ.ടി) സഹകരിച്ച്, ലൈസന്‍സിംഗും നിയന്ത്രണ നടപടിക്രമങ്ങളും നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റിലെ ടൂറിസ്റ്റ് ഗതാഗതത്തെ നിയന്ത്രിക്കുന്ന പുതിയ  സംവിധാനം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) പുറപ്പെടുവിച്ചു. ടൂറിസ്റ്റ് ഗതാഗത പ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്രമായ ഒരു ചട്ടക്കൂട് പുതിയ നിയന്ത്രണം അവതരിപ്പിക്കുന്നു.

ഇതനുസരിച്ച്, വിനോദ സഞ്ചാര ഗതാഗത കമ്പനികള്‍ക്കുള്ള പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യാനും പുതുക്കാനും ടൂറിസ്റ്റ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കലിനും ഡ്രൈവര്‍മാര്‍ക്കുള്ള പ്രൊഫഷണല്‍ ലൈസന്‍സുകള്‍ക്കും ആര്‍.ടി.എ മേല്‍നോട്ടം വഹിക്കും.
എല്ലാ അപേക്ഷകളും ആര്‍.ടി.എ അംഗീകൃത സേവന ചാനലുകളിലൂടെയും കേന്ദ്രങ്ങളിലൂടെയും പ്രോസസ് ചെയ്യുന്നതാണ്. ഇത് റെഗുലേറ്ററി, സൂപര്‍വൈസറി മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

 

വിനോദ സഞ്ചാരികള്‍ക്ക് സേവന നിലവാരം, സുരക്ഷ, സുഖ സൗകര്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനും, മികച്ച ആഗോള രീതികളുമായി മേഖലയെ യോജിപ്പിക്കാനുമാണ് നിയന്ത്രണം ആസൂത്രണം ചെയ്തിരിക്കുന്നത്. ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ക്രമപ്പെടുത്തുന്നതിലൂടെ, പ്രമുഖ ടൂറിസം കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ പ്രശസ്തി ശക്തിപ്പെടുത്താനും, സന്ദര്‍ശകര്‍ക്ക് മേത്തരം യാത്രാനുഭവം പ്രദാനം ചെയ്യാനും ദുബൈ ലക്ഷ്യമിടുന്നു.
ടൂറിസ്റ്റ് ഗതാഗത മേഖലയെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സുപ്രധാന സംഭാവന നല്‍കാനായി വികസിപ്പിക്കാനും, കമ്പനികളും സ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, വിനോദ സഞ്ചാരികള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ആര്‍.ടി.എ അധികൃതര്‍ അഭിപ്രായപ്പെട്ടു.

The Dubai Roads and Transport Authority (RTA) will now oversee the licensing and regulation of all tourist transport operations in the emirate under a new Executive Regulation. The authority will issue and renew permits for tourist transport establishments, register and renew tourist vehicles, and grant professional licences for drivers, ensuring full compliance with regulatory requirements through approved service channels and centres.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago