HOME
DETAILS

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

  
കെ. ഷിന്റുലാൽ
September 09 2025 | 02:09 AM

Re-examination of complaints Intelligence will collect information on police beatings

കോഴിക്കോട്: കുന്നംകുളം പൊലിസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ  കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട പരാതികൾ പുനഃപരിശോധിക്കുന്നു. യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ സമാനമായ നിരവധി പരാതികളും ആരോപണങ്ങളും സംസ്ഥാനത്തുടനീളം ഉയർന്നിരുന്നു. 

തുടർച്ചയായുള്ള ഇടത് ഭരണത്തിൽ പൊലിസ് മർദിച്ചുവെന്നാരോപിച്ചുള്ള പരാതികൾ സംബന്ധിച്ചാണ് പുനഃപരിശോധന നടത്തുന്നത്. ഇന്റലിജൻസ് എ.ഡി.ജി.പി ഇത് സംബന്ധിച്ചുള്ള നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. 
സംസ്ഥാനത്തുടനീളം പൊലിസുകാർ മർദിച്ചെന്ന പരാതികൾ എത്രയുണ്ടെന്നതുൾപ്പെടെയുള്ള വിശദമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. പരാതി നൽകിയ വ്യക്തികളുടെ വിവരങ്ങൾ, സ്വീകരിച്ച നടപടികൾ, ആരോപണവിധേയരായ ഉദ്യോഗസ്ഥർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.  

പൊലിസ് സ്‌റ്റേഷനുകളിൽ ക്രൂരമർദനം നടന്നിട്ടും പല പരാതികളിലും നടപടി സ്വീകരിക്കാത്തത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതികൾ നൽകിയിട്ടും പലതിലും നടപടി ഉണ്ടായിട്ടില്ലെന്നത് വിവാദമാവുകയും ചെയ്തു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ  ലഭിച്ച സംഭവങ്ങളും പുറത്തുവന്നിരുന്നു. 

കുന്നംകുളം സ്‌റ്റേഷനിൽ യൂത്ത്‌കോൺഗ്രസ് നേതാവിനെ മർദിച്ച പൊലിസുകാരെ പിരിച്ചുവിടും വരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയതോടെ ആഭ്യന്തരവകുപ്പും പ്രതിക്കൂട്ടിലായി. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം വിഷയം ആളിക്കത്തിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് പൊലിസ് സ്‌റ്റേഷനിൽ നിന്ന് നേരിട്ട മർദനങ്ങളും ദുരനുഭവങ്ങളും സംബന്ധിച്ചുള്ള പരാതികൾ പുനഃപരിശോധിക്കുന്നത്. 

ജില്ലാ പൊലിസ് മേധാവിമാർ, സംസ്ഥാന പൊലിസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്ക് നൽകിയ പരാതികൾ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ജനമൈത്രി  സ്‌റ്റേഷനിലെ 'ഇടിയൻ പൊലിസി' നെതിരേ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഇപ്പോഴുള്ള വിവാദത്തിന് തടയിടുകയെന്നതാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. 

പൊലിസ് സേനാംഗങ്ങൾ പൊതുജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ച് 1965 മുതൽ മാറി വന്ന സംസ്ഥാന പൊലിസ് മേധാവിമാർ 10 ലേറെ തവണ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രി പലപ്പോഴും ഇത്തരം സംഭവങ്ങളുണ്ടാകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും 'മർദന മുറ' സ്‌റ്റേഷനിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ സാധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago