HOME
DETAILS

24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം

  
September 09 2025 | 04:09 AM

MyAster expands to Abu Dhabi RAK Ajman and Sharjah through 24x7 Express delivery

ദുബൈ: അബൂദബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ രോഗികള്‍ക്ക് മരുന്നുകള്‍, ആരോഗ്യ സപ്ലിമെന്റുകള്‍, സൗന്ദര്യ സംരക്ഷണത്തിനും ദൈനംദിന സൗഖ്യത്തിനുമായുള്ള അവശ്യ വസ്തുക്കള്‍ എന്നിവയുടെ മുഴുവന്‍ സമയ എക്‌സ്പ്രസ് ഡെലിവറി ലഭ്യമാക്കി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ മൈ ആസ്റ്റര്‍ ഫാര്‍മസി, വെല്‍നസ് ഡെലിവറി സേവനങ്ങള്‍ ദുബൈയ്ക്കപ്പുറത്തേക്ക് വിപുലീകരിച്ചു. മൈ ആസ്റ്ററിന്റെ നിലവിലെ ഡെലിവറി ഓപ്ഷനില്‍ നിന്ന് വ്യത്യസ്തമായി, ഈ വിപുലീകരണത്തിലൂടെ അഞ്ച് എമിറേറ്റുകളിലുടനീളമുള്ള രോഗികള്‍ക്ക് ഇപ്പോള്‍ എല്ലാ ദിവസവും 24 മണിക്കൂറും എക്‌സ്പ്രസ് ഡെലിവറി ലഭ്യമാകും. ആരോഗ്യ സംരക്ഷണത്തിനും ക്ഷേമ ആവശ്യങ്ങള്‍ക്കുമുള്ള വേഗമേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ സേവനം വാതില്‍പ്പടിയില്‍ ലഭ്യമാക്കുകയാണ് മൈ ആസ്റ്റര്‍.

കുറിപ്പടി മരുന്നുകള്‍ക്ക് മാത്രമല്ല, വിറ്റാമിനുകള്‍, പോഷക സപ്ലിമെന്റുകള്‍, ചര്‍മ സംരക്ഷണം, അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം, വ്യക്തിഗത അവശ്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വിപുലമായ വെല്‍നസ്‌സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മൈ ആസ്റ്റര്‍ സേവനങ്ങള്‍ വിപുലീകരിച്ചിരിക്കുന്നത്. ദുബൈയിലെ മൈ ആസ്റ്ററിന്റെ 60 മിനുട്ട് ഡെലിവറി സേവനത്തിന് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്താണ്, വീടിനടുത്തുള്ള സൗകര്യപ്രദവും വിശ്വസനീയവുമായ ആരോഗ്യ പരിരക്ഷ ഉപയോഗപ്പെടുത്താന്‍ ഈ മാതൃക ഇപ്പോള്‍ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. നഗര കേന്ദ്രീകൃത സേവനത്തില്‍ നിന്ന്രാജ്യ വ്യാപക ഡിജിറ്റല്‍ ഹെല്‍ത്ത്, വെല്‍നെസ് വിതരണ രംഗത്തേക്കുള്ള മൈ ആസ്റ്ററിന്റെ വളര്‍ച്ചയെയും ഈ വിപുലീകരണം അടയാളപ്പെടുത്തുന്നു.

ആരോഗ്യ സംരക്ഷണ രംഗത്തെ നവീകരിക്കാനും, വേഗത്തിലും എളുപ്പത്തിലും കൂടുതല്‍ വിശ്വസനീയ നിലയില്‍ ലഭ്യമാക്കാനുമാണ് മൈ ആസ്റ്റര്‍ സൗകര്യം ആവിഷ്‌കരിച്ചതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇകൊമേഴ്‌സ് സി.ഇ.ഒ നല്ല കരുണാനിധി പറഞ്ഞു. രോഗീ കേന്ദ്രീകൃത ഹെല്‍ത്ത്‌വെല്‍നെസ്, ഇക്കോ സിസ്റ്റം മികച്ച രീതിയില്‍ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. കൂടുതല്‍ എമിറേറ്റുകളിലേയ്ക്ക് എല്ലാ ദിവസവും 24 മണിക്കൂറും എക്‌സ്പ്രസ് ഡെലിവറി സേവനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ, സൗകര്യപ്രദവും സമഗ്രമായ ക്ഷേമവും ആഗ്രഹിക്കുന്ന ഇന്നത്തെ ഉപയോക്താക്കളുടെ ലൈഫ് സറ്റൈല്‍, ഹെല്‍ത്ത് ആവശ്യങ്ങളും മൈ ആസ്റ്റര്‍ ആപ്പ് നിറവേറ്റുന്നതായും നല്ല കരുണാനിധി വ്യക്തമാക്കി.

2022 ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം മൈ ആസ്റ്റര്‍ ഈ മേഖലയിലെ ആരോഗ്യ സംരക്ഷണ ലഭ്യതയുടെ നിലയെ മാറ്റിമറിച്ചു. യു.എ.ഇയിലെ ആദ്യ സംയോജിത ആരോഗ്യ സംരക്ഷണ സൂപ്പര്‍ ആപ്പായി ഇത് മാറി. 2.8 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളോടെ, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൈ ആസ്റ്റര്‍ ഇതിനകം 2 ദശലക്ഷത്തിലധികം ജീവിതങ്ങളെ സ്പര്‍ശിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം, ആപ്പിലൂടെ ഒരുദശലക്ഷത്തിലധികം അപ്പോയിന്റ്‌മെന്റ് ബുക്കിംഗുകള്‍ സുഗമമാക്കി. ആസ്റ്ററിലെ മുഴുവന്‍ ഫിസിക്കല്‍ അപ്പോയിന്റ്‌മെന്റുകളുടെയും മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ ആപ്പ് വഴിയാണ് പൂര്‍ത്തിയാക്കുന്നത്.

ഫാര്‍മസി, ഹെല്‍ത്ത്, വെല്‍നെസ് സേവനങ്ങള്‍ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്ന സമഗ്ര ആരോഗ്യ സംരക്ഷണ സംവിധാനമായി മൈ ആസ്റ്റര്‍ മാറിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ടെലി കണ്‍സള്‍ട്ടേഷനുകള്‍ ലഭ്യമാക്കാനും, വ്യക്തിഗത അപ്പോയിന്റ്‌മെന്റുകള്‍ ബുക് ചെയ്യാനും ലാബ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാനും വിട്ടുമാറാത്ത രോഗാവസ്ഥകള്‍ കൈകാര്യം ചെയ്യാനും ദൈനംദിന ജീവിതത്തെ പിന്തുണയ്ക്കുന്ന വെല്‍നസ്, സൗന്ദര്യ അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങാനും ഇതിലൂടെ

സാധിക്കും. സഊദി അറേബ്യയില്‍ ഈയിടെ സേവനം ആരംഭിച്ചതിനൊപ്പം, യു.എ.ഇയിലുടനീളം എല്ലാ ദിവസവും 24 മണിക്കൂറും എക്‌സ്പ്രസ് ഡെലിവറിയും ലഭ്യമാക്കി, മൈ ആസ്റ്റര്‍ ഈ മേഖലയിലെ ഏറ്റവും സ്വീകാര്യതയുള്ളതും, എളുപ്പം ലഭ്യമാകുന്നതുമായ ഹെല്‍ത്ത്‌വെല്‍നെസ് പ്ലാറ്റ്‌ഫോമായി മാറിയെന്നും അധികൃതര്‍ പറഞ്ഞു.

Aster DM Healthcare has expanded its My Aster Pharmacy and Wellness delivery services beyond Dubai, providing round-the-clock express delivery of medicines, health supplements, beauty care and daily wellness essentials to patients in Abu Dhabi, Sharjah, Ajman and Ras Al Khaimah.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  2 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  2 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  2 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  2 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  2 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  2 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  2 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  2 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  2 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  2 days ago