
ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു

ദുബൈ/ലണ്ടന്‍: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് യു. കെയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം വ്യാപിപ്പിച്ച് ബര്‍മിംഗ്ഹാമിലും സൗത്താളിലും പുതിയ 2 ഷോറൂമുകള്‍ കൂടി ആരംഭിച്ചു. അന്താരാഷ്ട്ര ജ്വല്ലറി വിപണിയില്‍ ബ്രാന്‍ഡിന്റെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന പുതിയ ഷോറൂമുകള്‍ പ്രശസ്ത ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാന് ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി അഹമ്മദ്, ഗ്രൂപ് വൈസ് ചെയര്മാന് കെ.പി അബ്ദുല്‍ സലാം, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ് സീനിയര്‍ ഡയരക്ടര്‍ സി.മായന്‍കുട്ടി, ഫിനാന്‍സ് & അഡ്മിന് ഡയരക്ടര്‍ അമീര്‍ സി.എം.സി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയരക്ടര്‍ എ.കെ ഫൈസല്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രൂപ്പിന്റെ ആഗോള തലത്തിലുള്ള വളര്‍ച്ചയില്‍, പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന കണ്ണിയായ യു.കെയിലെ ബര്‍മിംഗ്ഹാം, സൗത്താള്‍ എന്നിവിടങ്ങളില്‍ ഫ്ലാഗ്ഷിപ് ഷോറൂമുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും, നിലവിലുള്ള 4 ഷോറൂമുകള്‍ക്ക് പുറമെ, കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്നും, ഇത് യു.കെയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പടുത്തുന്നതിനോടൊപ്പം, അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡാവുക എന്ന ദൗത്യത്തിനും കൂടുതല്‍ പ്രചോദനം പകരുന്നുവെന്നും എം.പി അഹമ്മദ് വ്യക്തമാക്കി. വിശ്വാസമര്‍പ്പിച്ചു കൂടെ നിന്ന എല്ലാ ഉപയോക്താക്കള്‍ക്കും, നിക്ഷേപകര്‍ക്കും, ടീം അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
യു.കെയിലെ പുതിയ ഷോറൂമുകള്‍ സമ്പൂര്‍ണ ആഡംബര ജ്വല്ലറി ഡെസ്റ്റിനേഷന്‍ ആയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ആഭരണ പ്രേമികള്‍ക്കായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 25 എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്ന 18 കാരറ്റ്, 22 കാരറ്റ് ഗോള്‍ഡ്, ഡയമണ്ട്, വില കൂടിയ രത്നാഭരണങ്ങളുടെ 30,000ത്തിലധികം ഡിസൈനുകള്‍ പുതിയ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. വിവാഹാവശ്യങ്ങള്‍ക്കായി എക്സ്ക്ലൂസിവ് ബ്രൈഡല്‍ കളക്ഷനും ഉപയോക്താക്കളുടെ ഇഷ്ടാനുസൃതമായി ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. 5,700 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള ബര്‍മിംഗ്ഹാം ഷോറൂം യു.കെയിലെ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ഔട്ട്ലെറ്റാണ്.
യൂറോപ്പിലുടനീളമുള്ള തങ്ങളുടെ വിപുലീകരണ പദ്ധതിയുടെ തുടക്കം യു.കെയില്‍ നിന്നാണെന്നും, ഇതു കൂടാതെ, ഈ ഭൂഖണ്ഡത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പുതിയ ഷോറൂമുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കെ.പി അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു. നിലവില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ്
ഡയമണ്ട്സ് ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, സൗത്താള്‍, ഗ്രീന്‍ സ്ട്രീറ്റ് (ലണ്ടന്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
യു.കെയിലെ വിപുലീകരണ ഭാഗമായി മാഞ്ചസ്റ്ററില്‍ പുതിയ ഷോറൂം ആരംഭിക്കാനും, ലണ്ടനിലെ മൂന്നാമത്തെ ഷോറൂം തുറക്കുവാനുമുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിനു പുറമെ, അയര്‍ലാന്‍ഡിലേക്കും ഫ്രാന്‍സിലേക്കും കൂടി പ്രവര്‍ത്തനം ഉടനെ വ്യാപിപ്പിക്കുമെന്നും ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു. രണ്ടു ഷോറൂമുകളിലും അത്യാകര്ഷക ബ്രൈഡല്‍, ഡെയ്ലി വെയര്‍, ഓഫിസ് വെയര്‍, ഫെസ്റ്റിവ് കളക്ഷന്‍ എന്നിവയുടെ വിപുല ശേഖരം ഒരുക്കിയിട്ടുണ്ട്.
Malabar Gold & Diamonds has expanded the brand’s presence in the U.K. with the opening of two new showrooms in Birmingham and Southall. The new showrooms, which further strengthen the brand’s influence in the international jewellery market, were inaugurated by Bollywood star and Malabar Gold & Diamonds brand ambassador Kareena Kapoor Khan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• a day ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• a day ago
ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍
National
• a day ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• a day ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• a day ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• a day ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• a day ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• a day ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• a day ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• a day ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• a day ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• a day ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• a day ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• a day ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• a day ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• a day ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• a day ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• a day ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• a day ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• a day ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• a day ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• a day ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• a day ago