
പിന്മാറുമെന്ന് കരുതിയോ? ഗസ്സയിലേക്ക് ഫ്രീഡം ഫ്ലോട്ടിലയുമായി വീണ്ടും ഗ്രേറ്റ തുംബർഗും സംഘവും, ഡ്രോൺ ആക്രമണത്തിലും പതറാതെ മുന്നോട്ട്

സയണിസ്റ്റ് സൈന്യം ഒരിക്കൽ ആക്രമിച്ച് തിരിച്ചയച്ചാൽ പിന്നീട് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ മനുഷ്യരെ തിരിഞ്ഞു നോക്കാൻ അവളും സംഘവും വരില്ലെന്ന് കരുതിയോ? എങ്കിൽ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അധിനിവേശ സേനയ്ക്കും തെറ്റി. കാരണം ലോകത്തിലെ തന്നെ ഏറ്റവും കരുത്തയായ ഗ്രേറ്റ തുംബർഗ് എന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ആണ് ഫ്രീഡം ഫ്ലോട്ടില കപ്പലുമായി ഗസ്സയിലേക്ക് വരുന്നത്. ആ സംഘത്തിന്റെ ധൈര്യത്തെ ചോർത്താൻ ഇസ്‌റാഈലിന് തങ്ങളുടെ കൈക്കരുത്ത് ഒന്നും പോരാതെ വരും. 2018 ൽ തന്റെ 15-മത്തെ വയസിൽ സ്വീഡിഷ് പാർലമെന്റിന് മുന്നിൽ ഒറ്റക്ക് ആരംഭിച്ച ഒരു സമരം ലോക നേതാക്കളെ എല്ലാം വെല്ലുവിളിച്ചിട്ടുണ്ടെങ്കിൽ ഗ്രേറ്റ തുംബർഗിന്റെ ആത്മധൈര്യത്തെ കുറിച്ച് കൂടുതൽ പറയേണ്ടല്ലോ. അന്നത്തെ ആ ഒറ്റയാൾ പോരാട്ടം പിന്നീട് Fridays For Future എന്ന പേരിൽ ലോകമാകെ പടർന്ന് പിടിച്ചത് നാം കണ്ടതാണ്. ആഗോള കാലാവസ്ഥ വ്യതിയാനത്തെ (Global Climate Change) കുറിച്ച് ലോകത്തെ ഓർമ്മപ്പെടുത്തിയ ആ സമരവും കടന്ന് ഇപ്പോൾ ഗസ്സയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിലുണ്ട് ഗ്രേറ്റ തുംബർഗ്.
സമാധാനത്തിന്റെ സന്ദേശവും ഗസ്സയിലെ ദുരിതങ്ങൾ നേരിട്ട് ലോകത്തെ കാണിക്കുന്നതിനും തങ്ങൾ കപ്പലുകളിൽ കൊണ്ടുവരുന്ന സഹായങ്ങൾ വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് ഗ്രേറ്റ തുംബർഗ് ഉൾപ്പെടെയുള്ളവർ ഗ്ലോബൽ സമൂദ് ഫ്ലോട്ടിലയുമായി ഗസ്സയിലേക്ക് കപ്പലിൽ വരുന്നത്. ഫലസ്തീൻ പ്രദേശത്തെ ഇസ്‌റാഈലിന്റെ നിയമവിരുദ്ധ ഉപരോധം തകർക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ സമുദ്ര ദൗത്യമാണിത്. ആകെ 44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ കപ്പൽ വ്യൂഹത്തിൽ ഉണ്ട്. ഓസ്‌ട്രേലിയ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഉൾപ്പെടെ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവർ ഫ്ലോട്ടില്ലയുടെ ഭാഗമാണ്.

കപ്പലിലെ ഏറ്റവും പ്രശസ്തയായ വ്യക്തിയാണ് നിലവിൽ 22 വയസുമാത്രം പ്രായമുള്ള ഗ്രേറ്റ തുംബർഗ്. ഈ സംഘത്തെ നയിക്കുന്നതും ഗ്രേറ്റയാണ്. നെൽസൺ മണ്ടേലയുടെ ചെറുമകനായ മാണ്ട്ല മണ്ടേല, ഐറിഷ് ഹാസ്യനടനും ചലച്ചിത്ര നിർമ്മാതാവുമായ തദ്ഗ് ഹിക്കി, ബ്രസീലിയൻ സാമൂഹിക-പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റുമായ തിയാഗോ അവില, യാസെമിൻ അകാർ, ഇറ്റലിയിലെ ഗ്രീൻ യൂറോപ്പ് പാർട്ടിയുടെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ, ബാഴ്‌സലോണയുടെ മുൻ മേയർ അഡാ കൊളാവു തുടങ്ങി നിരവധി പ്രമുഖരും ഈ സംഘത്തിലുണ്ട്. 350 സന്നദ്ധ പ്രവർത്തകരാണ് സഹായ സാമഗ്രികൾ നിറച്ച ചെറിയ കപ്പലുകളിൽ ഉള്ളത്.
ഫ്രീഡം ഫ്ലോട്ടില ഞായറാഴ്ച തുനീഷ്യൻ തീരത്ത് എത്തിയിരുന്നു. ഉജ്വല വരവേൽപ്പാണ് ഇവിടെ നിന്നും സംഘത്തിന് ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ബാഴ്‌സലോണയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഏകദേശം 20 കപ്പലുകളുടെ ഫ്ലോട്ടിലയാണ് ഗസ്സയിലേക്ക് പുറപ്പെട്ടത്. പതിവുപോലെ ഇസ്‌റാഈൽ തടഞ്ഞില്ലെങ്കിൽ ഗസ്സയിൽ സഹായവിതരണം നടത്താനാകുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്.

ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ഡ്രോൺ ആക്രമണം
തുനീഷ്യയിൽ നിന്ന് ലഭിച്ച വൻസ്വീകരത്തിന് ശേഷം പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. തുനീഷ്യയിൽ വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. കപ്പലിലുണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണ്. ആക്രമണത്തിന് പിന്നിൽ ഇസ്‌റാഈൽ ആണെന്ന് ആരോപണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ജിഎസ്എഫ് (ഗ്ലോബൽ സമൂദ് ഫ്ലോട്ടില - Global Sumud Flotilla) സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ സഞ്ചരിച്ചിരുന്ന ഫാമിലി ബോട്ട് എന്നറിയപ്പെടുന്ന പ്രധാന ബോട്ടിലാണ് ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപടന്നത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഈ ആക്രമണത്തിൽ തളരില്ലെന്നും ദൗത്യവുമായി മുന്നോട്ട് പോകുമെന്നും ഗ്ലോബൽ സമൂദ് ഫ്ലോട്ടില അറിയിച്ചു. ഇതിനിടെ ഡ്രോൺ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഗ്ലോബൽ സമൂദ് പുറത്തുവിട്ടു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ പുറത്തുവിടുമെന്നും ഗ്ലോബൽ സമൂദ് ഫ്ലോട്ടില അറിയിച്ചു.

ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ഫാമിലി ബോട്ടിന്റെ പ്രധാന ഡെക്കിനും താഴെയുള്ള സംഭരണശാലയ്ക്കും കേടുപാടുകൾ സംഭവിച്ചതായി സംഘം പറയുന്നു.
"ഞങ്ങളുടെ ദൗത്യത്തെ ഭീഷണിപ്പെടുത്താനും താളം തെറ്റിക്കാനും ലക്ഷ്യമിട്ടുള്ള ആക്രമണ പ്രവർത്തനങ്ങൾ ഞങ്ങളെ പിന്തിരിപ്പിക്കില്ല. ഗസ്സയിലെ ഉപരോധം തകർക്കാനും അവിടുത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള ഞങ്ങളുടെ സമാധാനപരമായ ദൗത്യം ദൃഢനിശ്ചയത്തോടെ തുടരും" ഗ്ലോബൽ സമൂദ് ഫ്ലോട്ടില ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു.
നിലവിൽ, ഫ്ലോട്ടിലയിൽ പങ്കെടുക്കുന്ന ബോട്ടുകളിൽ ഭൂരിഭാഗവും ടുണീഷ്യ തീരത്തിന് പുറത്താണ് ഉള്ളത്. ബുധനാഴ്ച ഇവിടെ നിന്ന് ഗസ്സയിലേക്ക് യാത്ര തിരിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.
ഗ്രേറ്റ തുംബർഗ്
22 വയസ്സുള്ള സ്വീഡിഷ് കാലാവസ്ഥാ ഐക്കൺ ഗ്രേറ്റ തുംബർഗ് (Greta Thunberg) സമൂദ് ഫ്ലോട്ടിലയിലെ ഏറ്റവും പ്രശസ്തമായ പേരാണ്. കാലാവസ്ഥാ വ്യതിയാനം തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2018 ൽ സ്വന്തം നാട്ടിൽ ഒരു സ്കൂൾ പണിമുടക്ക് പ്രസ്ഥാനം (School Strike for Climate) ആരംഭിച്ചതോടെയാണ് അവർ പ്രശസ്തിയിലേക്ക് ഉയർന്നത്. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രേറ്റ തുംബർഗ് പെട്ടെന്ന് പ്രാധാന്യം നേടി. 2019 ൽ ടൈം മാഗസിൻ എക്കാലത്തെയും പ്രായം കുറഞ്ഞ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു.
എന്നാൽ ഗസ്സക്കെതിരായ ഇസ്‌റാഈൽ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികൾക്കുള്ള പിന്തുണ ഗ്രേറ്റ തുംബർഗ് പ്രഖ്യാപിച്ചതുമുതൽ അവരെ പിന്തുണക്കുന്ന പല ലോക നേതാക്കളും പിന്നീട് അവർക്കുവേണ്ടി രംഗത്ത് വന്നില്ല. ഇസ്‌റാഈൽ അനുകൂല പക്ഷത്തുള്ള ചിലരിൽ നിന്ന് അവർക്ക് വിമർശനങ്ങൾ നേരിടേണ്ടി വരികയും വന്നു.

എന്നാൽ, വിമർശനങ്ങളിൽ തളരാതിരുന്ന ഗ്രേറ്റ തുംബർഗ് തന്റെ ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങൾ ഇരട്ടിയാക്കി. ജൂണിൽ ഇസ്‌റാഈലിന്റെ ഗസ്സ ഉപരോധം തകർക്കാൻ ശ്രമിക്കുന്ന ഒരു ഫ്ലോട്ടില കപ്പലിൽ ഗ്രേറ്റ ചേർന്നു. അവർ സഞ്ചരിച്ചിരുന്ന മാഡ്ലീൻ കപ്പൽ ഒടുവിൽ ഇസ്‌റാഈൽ അധിനിവേശ സൈന്യം ആക്രമണത്തിലൂടെ തടഞ്ഞു. ഗ്രേറ്റയെയും അതിലുണ്ടായിരുന്ന മറ്റുള്ളവരെയും നാടുകടത്തി. എന്നാൽ തട്ടിക്കൊണ്ടുപോയി കുറച്ച് ദിവസങ്ങൾ ജയിലിൽ അടച്ചതിന് ശേഷമായിരുന്നു ഇസ്‌റാഈൽ അവരെ നാടുകടത്തിയത്.
എന്നാൽ ഇതൊന്നും അവരെ തളർത്തിയില്ല. ഗസ്സയ്ക്ക് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്നും തിരിച്ചുവരുമെന്നും മുൻപേ അവർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നിലവിൽ അവർ വീണ്ടും ഫ്രീഡം ഫ്ലോട്ടിലയിൽ ഗസ്സയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• a day ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• a day ago
ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍
National
• a day ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• a day ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• a day ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• a day ago
ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• a day ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• a day ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• a day ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• a day ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• a day ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• a day ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• a day ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• a day ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• a day ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• a day ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• a day ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• a day ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• a day ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• a day ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• a day ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• a day ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• a day ago