HOME
DETAILS

‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി

  
September 09 2025 | 09:09 AM

abu dhabi introduced golden list of food products

അബൂദബി: ‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’ പദ്ധതി ആരംഭിച്ച് അബൂദബി. ഇതുവഴി, മികച്ച റെക്കോർഡുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് എമിറേറ്റിന്റെ അതിർത്തികളിൽ വേഗത്തിൽ പ്രവേശനം ലഭിക്കും. 

ഈ പട്ടികയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളുടെ കമ്പനികൾക്ക്, ലബോറട്ടറി പരിശോധനകളിലൂടെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളും അംഗീകൃത സാങ്കേതിക നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കാനായാൽ, പ്രീ റിലീസിന് മുൻഗണന ലഭിക്കും.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, കാത്തിരിപ്പ് സമയം, കസ്റ്റംസ് ക്ലിയറൻസ്, ഇറക്കുമതിക്കാരുടെ ചെലവുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ ഈ ഉൽപ്പന്നങ്ങൾക്ക് നേരിട്ട് പ്രാദേശിക വിപണിയിൽ പ്രവേശിക്കാനാവും.

ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഗോൾഡൻ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ:

1) ഉൽപ്പന്നത്തിന്റെ തുടർച്ചയായ അഞ്ച് ഷിപ്പ്മെന്റുകൾ അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളും സാങ്കേതിക നിയന്ത്രണങ്ങളും പാലിച്ചിരിക്കണം.

2) ഉൽപ്പന്നം നിർമ്മിച്ച രാജ്യം അംഗീകരിച്ച ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

3) ഷിപ്പ്മെന്റ് എത്തുന്നതിന് 24 മണിക്കൂർ മുമ്പ് “അറ്റ്‌ലാബ്” എന്ന അഡ്വാൻസ്ഡ് ട്രേഡ് ആൻഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോം വഴി ഇറക്കുമതിക്കുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം.

4) രേഖകളുടെ മുൻകൂർ ഓഡിറ്റ് മതി, ദൃശ്യ പരിശോധനയോ സാമ്പിൾ എടുക്കലോ ആവശ്യമില്ല.

ഗോൾഡൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഉൽപ്പന്നവുമായി ബന്ധപ്പെട്ട്,  എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ, അത് ഉടനടി പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും സാധാരണ നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും.

അബൂദബി കസ്റ്റംസുമായി സഹകരിച്ച് അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഈ സംരംഭം ആരംഭിച്ചത്. ഉയർന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് വ്യാപാര പ്രവാഹം വർധിപ്പിക്കുന്നതിനും ബിസിനസ് അന്തരീക്ഷം മികച്ചതാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Abu Dhabi has introduced the 'Golden List of Food Products' initiative, aimed at expediting customs clearance for food products with a strong compliance record. The program, launched by the Abu Dhabi Agriculture and Food Safety Authority (ADAFSA) and Abu Dhabi Customs, allows pre-cleared products to enter the local market directly without physical inspections or sampling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  17 hours ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  17 hours ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  18 hours ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  a day ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  a day ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  a day ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  a day ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  a day ago