HOME
DETAILS

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

  
Web Desk
September 11 2025 | 01:09 AM

charlie kirk shot dead at utah valley university event

വാഷിങ്ടൺ: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാർളി കിർക്ക് (31) യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു കാമ്പസ് പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന കിർക്ക്, യുവാക്കളെ ട്രംപിന്റെ രാഷ്ട്രീയ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.

യൂട്ടായിലെ ഓറമിൽ നടന്ന പരിപാടിയിൽ തോക്ക് അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് കിർക്കിന് വെടിയേറ്റത്. വെടിയേൽക്കുന്നതിന് തൊട്ടുമുമ്പ്, ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "കഴിഞ്ഞ 10 വർഷത്തിനിടെ എത്ര ട്രാൻസ്‌ജെൻഡർ അമേരിക്കക്കാർ കൂട്ട വെടിവെപ്പുകൾ നടത്തിയിട്ടുണ്ട്?" എന്ന ചോദ്യത്തിന്, "അത് ഒരുപാട് കൂടുതലാണ്" എന്നായിരുന്നു കിർക്കിന്റെ മറുപടി.

കിർക്ക് ഇന്ത്യക്കെതിരെയും എച്ച് 1 ബി വീസാ നയങ്ങൾക്കെതിരെയും കടുത്ത നിലപാടുകൾ പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനപ്രിയ പോഡ്‌കാസ്റ്റുകൾ വലതുപക്ഷ അനുയായികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു."ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടമായത്," ഡോണൾഡ് ട്രംപ് സംഭവത്തോട് പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?

International
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  5 hours ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  5 hours ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  6 hours ago
No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  6 hours ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  6 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  7 hours ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  7 hours ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  7 hours ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  7 hours ago