
Israel's Qatar Attack: അറബ്, മുസ്‌ലിം രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ദോഹയിലെ എന്ത് തീരുമാനവും അതി നിർണായകം

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിന്റെ പശ്ചത്താലത്തിൽ വിളിച്ചുചേർത്ത അറബ്-മുസ്‌ലിം രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന അടിയന്തര അറബ്-ഇസ് ലാമിക ഉച്ചകോടിക്ക് മുന്നോടിയായി ആണ് ഇന്നത്തെ ദോഹയിലെ യോഗം. ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ഇസ്‌റാഈൽ ആക്രമണം സംബന്ധിച്ച കരട് പ്രമേയം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക വക്താവ് ഡോക്ടർ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ഇസ്‌റാഈൽ ആക്രമണത്തിൽ ഖത്തറിനോടുള്ള ഇസ് ലാമിക, അറബ് രാജ്യങ്ങളുടെ അചഞ്ചലമായ പിന്തുണയും സയണിസ്റ്റ് ഭീകരതയോടുള്ള നിരാകരണവുമാകും ഉച്ചകോടിയിയിലൂടെ പ്രതിഫലിക്കപ്പെടുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിന്റെയും നാളത്തെ ഉച്ചകോടിയുടെയും തീരുമാനങ്ങൾ നിർണായകമായതിനാൽ ഏറെ ആകാംക്ഷയോടെയാണ് ലോകം ദോഹയിലേക്ക് ഉറ്റുനോക്കുന്നത്. ഇസ്‌റാഈലിന് ഒരുമിച്ച് മറുപടി നൽകാനുള്ള തീരുമാനം ഉച്ചകോടിയിൽ വെച്ച് എടുക്കാനാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഇസ്‌റാഈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ രാജ്യത്തിന് അവകാശം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അൽതാനി വ്യക്തമാക്കിയിരുന്നു.
അടിയന്തര ഉച്ചകോടി നടക്കുന്നതിനാൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ എല്ലാ വിധ സമുദ്ര ഗതാഗതങ്ങളും രണ്ട് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
ഈ മാസം ഒമ്പതിനു ആണ് ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
വ്യാഴാഴ്ച ഖത്തറിലെ മിസൈമീർ ഖബർസ്ഥാനിൽ നടന്ന ഖബറടക്കത്തിലും മയ്യിത്ത് നമസ്കാരത്തിലും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പങ്കെടുക്കുകയുണ്ടായി.
യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ഖത്തറിന് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ യുഎഇ ഭരണ നേതൃത്വം ഖത്തറിൽ നേരിട്ടെത്തിയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് പിന്തുണ അറിയിച്ചതെന്നതും വാർത്തകളിൽ ഇടം നേടി. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ വൻ ശക്തികളും ഖത്തറിന് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Qatar announced it will host a summit of Arab and Muslim leaders to condemn Israel’s recent attack on Hamas officials in Doha and to express solidarity with the Gulf state
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• 3 hours ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• 3 hours ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• 3 hours ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• 3 hours ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• 4 hours ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• 4 hours ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• 4 hours ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 5 hours ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 6 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• 6 hours ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 13 hours ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• 14 hours ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 14 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 14 hours ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 15 hours ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 15 hours ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 16 hours ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 16 hours ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 14 hours ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 14 hours ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 15 hours ago