HOME
DETAILS

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

  
September 16 2025 | 04:09 AM

Will lead to loss of large amounts of waqf properties

ന്യൂഡൽഹി: ഉപയോഗത്തിലൂടെയുള്ള വഖ്ഫ് സംവിധാനം ഇല്ലാതാക്കിയതും വഖ്ഫ് സ്വത്തുക്കൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന ഭേദഗതിയിലെ 36ാം വ്യവസ്ഥയും സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചത് വലിയ തോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കും. ആകെയുള്ള എട്ടു ലക്ഷം സ്വത്തുക്കളിൽ നാലു ലക്ഷവും ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തുക്കളായി മാറിയവയാണ്. 

പഴയകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ ഇത്തരത്തിലുള്ള സ്വത്തുക്കളിൽ 80 ശതമാനവും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ഉപയോഗത്തിലൂടെയുള്ള വഖ്ഫ് അനുവദിക്കുന്ന 1995 ലെ യഥാർത്ഥ വഖ്ഫ് നിയമത്തിലെ സെക്ഷൻ 3(ആർ)(ഐ) ഇല്ലാതാക്കുകയും ചെയ്തതോടെയാണ് ഈ സ്വത്തുക്കൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യേണ്ട ചുമതല  മുതവല്ലിക്കായിരുന്നു.

1923 ലെ നിയമത്തിൽ വഖ്ഫ് രജിസ്‌ട്രേഷൻ നിർബന്ധമായിരുന്നുവെന്നും 102 വർഷമായിട്ടും അത് ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ അവർക്ക് ഒരു പരാതിയും ഉന്നയിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പഴയ പല വഖ്ഫുകൾക്കും ഇപ്പോൾ ഒരു ആധാരവും ലഭ്യമാകില്ലെന്ന ഹരജിക്കാർ ഉന്നയിച്ച വാദം സംബന്ധിച്ച്, പഴയ നിയമപ്രകാരം, രജിസ്‌ട്രേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് വഖ്ഫ് ആധാരത്തിന്റെ പകർപ്പ് നിർബന്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. യഥാർത്ഥ ആധാരം ലഭ്യമല്ലെങ്കിൽ, വഖ്ഫിന്റെ ഉത്ഭവം, സ്വഭാവം, വസ്തുക്കൾ എന്നിവയെക്കുറിച്ച് അപേക്ഷകന് അറിയാവുന്നിടത്തോളം വിവരങ്ങൾ നൽകി അപേക്ഷ നൽകാമായിരുന്നു.

30 വർഷമായി മുതവല്ലികൾ രജിസ്‌ട്രേഷനായി അപേക്ഷ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും  ഇപ്പോൾ അപേക്ഷയോടൊപ്പം വഖ്ഫ് രേഖയുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥ ഏകപക്ഷീയമാണെന്ന് വാദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. അതിനാൽ, വഖ്ഫുകളിൽ നിക്ഷിപ്തമായ ഭൂമി സർക്കാർ പ്രഥമദൃഷ്ട്യാ പിടിച്ചെടുക്കുമെന്ന ഹരജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  3 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  3 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  3 hours ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  4 hours ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  4 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  13 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  13 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  13 hours ago