HOME
DETAILS

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

  
Web Desk
September 17 2025 | 05:09 AM

Suresh Gopi responded to the rejection of an elderly mans application

തൃശൂര്‍: ഭവന നിര്‍മാണത്തിന് സഹായം തേടിയെത്തിയ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്നും അത് ഉയര്‍ത്തി ചെറുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെനനും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വേലായുധന്മാരെ തനിക്ക് കാണിച്ചുതരാന്‍ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 

''പതിനാല് ജില്ലകളിലും ഞാന്‍ പോകും. ഇത് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ ചെയ്തിരിക്കും. ഇതെന്റെ അവകാശമാണ്. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം അല്ലെങ്കില്‍ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയ്ക്കുമുണ്ട്.'' സുരേഷ്‌ഗോപി പറഞ്ഞു. 

''രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവര്‍ ചെയ്തോട്ടെ, നല്ലതാണ്. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ടയയ്ക്കും. പാര്‍ട്ടി തയ്യാറെടുത്തിരുന്നോളൂ. ഞാന്‍ ഒരു ലിസ്റ്റങ്ങ് പുറത്തുവിടും. ആര്‍ജവം കാണിക്കണം. അതിനുള്ള ചങ്കൂറ്റവും കാണിക്കണം.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ MORE: നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

കൊച്ചുവേലായുധന്റെ നിവേദനം കൈപ്പറ്റാന്‍ സുരേഷ്‌ഗോപി വിസമ്മതിച്ചത് വിവാദമായിരുന്നു. വീടുപണി എം.പി ചെയ്യുന്നതല്ലെന്നും പഞ്ചായത്തിലാണ് അപേക്ഷ നല്‍കേണ്ടതെന്നും പറഞ്ഞാണ് വേലായുധനെ സുരേഷ്‌ഗോപി തിരിച്ചയത്. പിന്നാലെ കൊച്ചുവേലായുധന് വീട് വെച്ച് നല്‍കാമെന്ന് സി.പി.എം ഉറപ്പുനല്‍കി. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് തൃശൂര്‍ ജില്ല സെക്രട്ടറി കെ വി അബുദള്‍ ഖാദര്‍ അറിയിച്ചിരുന്നു. 

 

 

English summary: Union Minister Suresh Gopi has responded to the controversy surrounding the rejection of an elderly man's application for housing assistance in Thrissur. He clarified that the rejection was due to a clerical error and accused some individuals of trying to exploit the situation for their own agendas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  2 hours ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  3 hours ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  3 hours ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  4 hours ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  4 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  5 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  5 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  6 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  6 hours ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  6 hours ago