HOME
DETAILS

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

  
Web Desk
September 17 2025 | 03:09 AM

netanyahu rejects trumps assurance that israel wont strike qatar again

ജറൂസലേം: ഖത്തറിന് നേരെ ഇനി ഇസ്‌റാഈലിന്റെ ആക്രമണം ഉണ്ടാവില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് തള്ളി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. കഴിഞ്ഞയാഴ്ച ഹമാസ് നേതാക്കള്‍ക്ക് നേരെ ഖത്തറില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇനിയും ആക്രമണം നടത്തില്ല എന്ന് ഉറപ്പ് പറയാനാവില്ലെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി പറയുന്നത്. അവര്‍ എവിടെ ആയിരുന്നാലും അക്രമിക്കുമെന്ന സൂചനയാണ് നെതന്യാഹു നല്‍കുന്നത്. 

അവരുടെ മണ്ണില്‍ ഇത്തരമൊരു കാര്യം ഇനി സംഭവിക്കില്ലെന്ന്' ട്രംപ് ഖത്തറിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന വൈറ്റ് ഹൗസ് പ്രസ്താവന വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പരാമര്‍ശം. ഇസ്‌റാഈല്‍ വീണ്ടും ഖത്തറിനെ ആക്രമിക്കില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ എന്ന ചോദ്യത്തിന്, നെതന്യാഹു 'ഖത്തറിനെ ആക്രമിക്കില്ല' എന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 

എല്ലാ രാജ്യങ്ങള്‍ക്കും 'അവരുടെ അതിര്‍ത്തികള്‍ക്കപ്പുറം സ്വയം പ്രതിരോധിക്കാന്‍' അവകാശമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോടൊപ്പം ജറുസലേമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞിരുന്നു. അതേസമയം, ആക്രമണത്തില്‍ യു.എസിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് തങ്ങള്‍ സ്വന്തം നടത്തിയതാണെന്നാണ് നെതന്യാഹു പ്രതികരിച്ചത്. ആക്രമണം മേഖലയിലെ യു.എസ് ബന്ധങ്ങളെ തകര്‍ത്തോ എന്ന ബി.ബി.സിയുടെ ചോദ്യത്തിന് മറുപടിയായി, വാഷിംഗ്ടണ്‍ ' ഗള്‍ഫ് സഖ്യകക്ഷികളുമായി' ശക്തമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്ന് റൂബിയോ മറുപടി നല്‍കി. 

അതേസമയം, അമേരിക്ക ഇസ്റാഈലിന് ഉറച്ച പിന്തുണ നല്‍കുമെന്നും യു.എസ് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോ നെതന്യാഹുവുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഖത്തറില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങള്‍ യു.എസ് ഉറ്റുനോക്കുകയാണെന്നാണ് റൂബിയോ പറഞ്ഞത്. ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാന്‍ അടുത്തയാഴ്ച നടക്കുന്ന യു.എന്‍ സമ്മേളനത്തെ റൂബിയോ ചോദ്യംചെയ്തു. അത് പ്രതീകാത്മകമാണ്. അതിനെതിരേ ഇസ്റാഈലിന്റെ പ്രതികരണമുണ്ടാകും. ഫലസ്തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കാനുള്ള സമ്മര്‍ദം വെടിനിര്‍ത്തല്‍ അസാധ്യമാക്കും. അത് ഹമാസിന് കരുത്ത് പകരുകയേയുള്ളൂവെന്നും റൂബിയോ പറഞ്ഞു. ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഗസ്സ ആക്രമണം ഇസ്റാഈല്‍ നിര്‍ത്തിയില്ലെങ്കില്‍ ഫലസ്തീനെ തങ്ങള്‍ യു.എന്നില്‍ അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, മധ്യസ്ഥതയുമായി ഖത്തര്‍ മുന്നോട്ടുപോകണമെന്നാണ് യു.എസിന്റെ ആഗ്രഹമെന്നും റൂബിയോ പറഞ്ഞു. എന്നാല്‍, ഹമാസിനെ ഒരു സായുധ സംഘടനയായി തുടരാന്‍ അനുവദിക്കാനാകില്ല. അവര്‍ ഇസ്റാഈലിനു മാത്രമല്ല, ലോകത്തിനു തന്നെ ഭീഷണിയാണ്. ഹമാസില്ലാത്ത ഭാവിയാണ് ഗസ്സക്കാര്‍ക്കു വേണ്ടത്. ബന്ദികളെ ജീവനോടെയോ അല്ലാതെയോ തിരിച്ചെത്തിക്കാന്‍ നെതന്യാഹു ബാധ്യസ്ഥനാണ്. അവസാന ബന്ദിയെയും മോചിപ്പിക്കുകയും ഹമാസിനെ തുടച്ചുനീക്കുകയും ചെയ്യുന്നതുവരെ ഗസ്സയില്‍ സമാധാനം നടപ്പാകില്ല. ഹമാസിനെ ഇല്ലാതാക്കാന്‍ സൈനിക ആക്രമണം ആവശ്യമാണെന്നും റൂബിയോ വ്യക്തമാക്കി. 

ഇസ്റാഈല്‍ യാത്രയ്ക്ക് ശേഷം റൂബിയോ ഖത്തറിലേക്ക് പോകുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഖത്തര്‍ ആക്രമണത്തെ തുടര്‍ന്ന് അറബ് രാജ്യങ്ങളുടെ ഉച്ചകോടി ദോഹയില്‍ നടക്കുന്നതിനിടെ ഇസ്റാഈലിന് പിന്തുണ ഉറപ്പുനല്‍കി  യു.എസ് രംഗത്തെത്തിയത്. 'ഇരട്ട നിലപാട്' സ്വീകരിക്കുന്നത് നിര്‍ത്താനും ഇസ്‌റാഈലിനെ ശിക്ഷിക്കാനും ഖത്തര്‍ പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ ഒരു പ്രധാന വ്യോമതാവളത്തിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിലും ഹമാസും ഇസ്‌റാഈലും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളുടെ മധ്യസ്ഥത വഹിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2012 മുതല്‍ ഹമാസ് രാഷ്ട്രീയ ബ്യൂറോയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ഖത്തര്‍ ആണ്.

 

israeli pm netanyahu denies former us president trump's claim that israel won’t attack qatar again, following recent strikes targeting hamas leaders.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  4 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  4 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  4 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  4 hours ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  4 hours ago
No Image

ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

Saudi-arabia
  •  5 hours ago
No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  12 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  13 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  13 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  13 hours ago