HOME
DETAILS

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

  
September 16 2025 | 14:09 PM

saudi transport authority introduces strict regulations against unlicensed transport services

റിയാ​ദ്: പൊതു സ്ഥലങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ ആകർഷിക്കുന്ന അനധികൃത ഗതാഗത സേവനങ്ങൾ ഇല്ലാതാക്കാനായി പുതിയ നിയമം അവതരിപ്പിച്ച് സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. ഈ നിയപ്രകാരം പിഴകൾ ഉൾപെടെയുള്ള കടുത്ത നിയമ നടപടികൾ നേരിടേണ്ടതായി വരാം. 

സാധുവായ ലൈസൻസ് ഇല്ലാതെ വ്യക്തികൾ യാത്രാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഈ നിയമം വിലക്കിയിട്ടുണ്ട്. യാത്രക്കാരെ വിളിച്ച് ആകർഷിക്കുക (ഹെയിലിംഗ് എന്നറിയപ്പെടുന്ന രീതി), അവരെ തടസ്സപ്പെടുത്തുക, പിന്തുടരുക, അല്ലെങ്കിൽ യാത്രാ മേഖലകളിൽ കൂട്ടംകൂടുക, ലൈസൻസില്ലാത്ത വാഹനങ്ങളിലേക്ക് ആളുകളെ ക്ഷണിക്കാനുള്ള ഉദ്ദേശ്യത്തോടെ അലഞ്ഞുനടക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. 

നിയമലംഘകർക്ക് 11,000 സഊദി റിയാൽ വരെ പിഴ ലഭിക്കും. കൂടാതെ, 25 ദിവസം വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. ആവർത്തിച്ചോ സംഘടിതമായോ അനധികൃത ഗതാഗതം നടത്തുന്നവർക്ക് 20,000 റിയാൽ വരെ പിഴ, 60 ദിവസം വരെ വാഹനം കണ്ടുകെട്ടൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കും. വാഹനം ലേലം ചെയ്യനുള്ള സാധ്യതയും ഉണ്ട്. സ‌ഊദി പൗരൻമാരല്ലാത്ത നിയമലംഘകർക്ക് നാടുകടത്തലും ശിക്ഷയായി ലഭിക്കാം.

അനധികൃത പ്രവർത്തനങ്ങൾ തടയുക, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ലൈസൻസുള്ള ഓപ്പറേറ്റർമാരുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുക എന്നിവയെല്ലാമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. "ഈ നടപടികൾ ഗതാഗത സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും എല്ലാ യാത്രക്കാർക്കും മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും," അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. 

നിയമം നടപ്പിലാക്കുന്നതോടൊപ്പം, വർക്ഷോപ്പുകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവയും ആരംഭിച്ചിട്ടുണ്ട്. സഊദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി ഗതാഗത മേഖലയെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

The Transport General Authority (TGA) in Saudi Arabia has introduced a new law banning unlicensed passenger transport services, targeting informal ride solicitation or hailing. The law imposes significant penalties on violators, including fines and vehicle impoundment, to protect passengers and support licensed operators.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  2 hours ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  3 hours ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  3 hours ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  3 hours ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  3 hours ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  3 hours ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  3 hours ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  4 hours ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  4 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  4 hours ago