HOME
DETAILS

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

  
September 17 2025 | 02:09 AM

complaint rises against police on attacked remanded accused in police custody

തിരുവനന്തപുരം: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പരുക്കേറ്റ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ ബിജു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
സഹപ്രവർത്തകയെ ഉപദ്രവിച്ച കേസിൽ കഴിഞ്ഞ 12നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായ ബിജുവിനെ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. മാനസിക പ്രശ്‌നങ്ങളുള്ളതിനാൽ തുടർ ചികിത്സ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, 13ന് ജില്ലാ ജയിലിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിൽ അധികൃതർ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചത്. 

ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിൽ ആന്തരാവയവങ്ങൾക്ക് മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, ബിജുവിനെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതി  ജയിൽ അധികൃതർ തള്ളി. സി.സി ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും മർദനത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 

ശരീരത്തിൽ മർദനത്തിന്റെ പാടുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിജുവിനെ മർദിച്ചിട്ടില്ലെന്നും, ആശുപത്രിയിൽ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. ജയിൽ ഡി.ജി.പിക്ക് കൈമാറാൻ ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി തയാറാക്കിയ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരേ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. രക്തസമ്മർദം കൂടിയതാകാം രക്തസ്രാവത്തിന് കാരണമെന്നാണ് സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  2 hours ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  3 hours ago
No Image

ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

Saudi-arabia
  •  3 hours ago
No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  11 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  11 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  11 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  12 hours ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  12 hours ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  12 hours ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  13 hours ago