
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

തിരുവനന്തപുരം: ജനങ്ങളുടെ സജീവ പങ്കാളിത്തം ഭരണത്തിൽ ഉറപ്പാക്കാനും സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കേരള സർക്കാർ ‘സിഎം വിത്ത് മി’ (മുഖ്യമന്ത്രി എന്നോടൊപ്പം) എന്ന പേര് നൽകി പുതിയ സംരംഭം ആരംഭിക്കുന്നു. സമഗ്രമായ ഒരു സിറ്റിസൺ കണക്ട് സെന്റർ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുതാര്യവും നൂതനവുമായ ഈ സംവിധാനം വഴി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുക, പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങൾ വികസന പ്രക്രിയയിൽ ഗുണഭോക്താക്കൾ മാത്രമല്ല, നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളുമാകണമെന്ന ഉദേശമാണ് ഈ പദ്ധതി മുന്നോട്ടുവെക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
‘സിഎം വിത്ത് മി’ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്ന പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
- വിവര ലഭ്യത: പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുടങ്ങിയവയെക്കുറിച്ച് ജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കുക.
- പ്രതികരണ ശേഖരണം: ജനങ്ങളുടെ പ്രതികരണങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉത്തരവാദിത്തം ഉറപ്പാക്കുക, കാലതാമസം കുറയ്ക്കുക.
- ജനകീയ പങ്കാളിത്തം: ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കുക.
- പരാതി പരിഹാരം: പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളും പരാതികളും വേഗത്തിൽ പരിഹരിക്കുന്നതിന് സ്ഥിരമായ ഒരു സംവിധാനം ഒരുക്കുക.
- സുതാര്യത വർധിപ്പിക്കൽ: ശക്തമായ ജനസമ്പർക്ക സംവിധാനത്തിലൂടെ ഭരണത്തിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുക.
- അടിയന്തര സേവനങ്ങൾ: ദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
കേരള മാതൃക ശക്തിപ്പെടുത്താൻ
ഈ സംരംഭം ജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കി കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസന മാതൃകയെ കൂടുതൽ ഊർജിതമാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പങ്കാളിത്ത ഭരണത്തിന്റെ ‘കേരള മാതൃക’യുടെ പ്രശസ്തി ഈ പദ്ധതിയിലൂടെ ലോകത്തിന് മുന്നിൽ വീണ്ടും ഉയർത്തിക്കാട്ടാനാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
നടപ്പാക്കലിന്റെ ഉത്തരവാദിത്തം
പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) പദ്ധതിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ, മനുഷ്യവിഭവ പിന്തുണ നൽകും. നവകേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കിഫ്ബി, ഈ സംരംഭത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും മുഖ്യ പങ്ക് വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 2 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 2 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 2 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 3 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 3 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 3 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 3 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 4 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍
organization
• 4 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 5 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 5 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 6 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 6 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 6 hours ago
വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
crime
• 7 hours ago
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം
Kerala
• 8 hours ago
സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി
Kerala
• 8 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 8 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 6 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 6 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 7 hours ago