HOME
DETAILS

ടി-20യിലെ ഐതിഹാസിക നേട്ടത്തിൽ സഞ്ജു; അടിച്ചെടുത്തത് പുത്തൻ നാഴികക്കല്ല്

  
September 19 2025 | 16:09 PM

Sanju Samson Create a New Milestone in T20 international cricket

അബുദാബി: ഏഷ്യ കപ്പിൽ ഒമാനെതിരെയുള്ള മത്സരത്തിൽ ടി-20യിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ഇന്റർനാഷണൽ ടി-20യിൽ 50 സിക്‌സറുകൾ പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചിരിക്കുന്നത്. മത്സരത്തിൽ നേടിയ ആദ്യ സിക്സറുകൾക്ക് പിന്നാലെയാണ് സഞ്ജു ഈ മൈൽസ്റ്റോണിലേക്ക് കാലെടുത്തുവെച്ചത്. ഇന്ത്യൻ ടി-20 ചരിത്രത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന പത്താമത്തെ താരമാണ് സഞ്ജു. 

രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, യുവരാജ് സിങ്, സുരേഷ് റെയ്‌ന, എം.എസ് ധോണി, ശിഖർ ധവാൻ എന്നിവരാണ് ഇതിനു മുമ്പ് ടി-20യിൽ 50 സിക്‌സറുകൾ എന്ന നാഴികക്കല്ല് സ്വന്തമാക്കിയത്. 

അതേസമയം അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ പേസർ ഹർഷിദ് റാണ, അർഷദീപ് സിങ് എന്നിവർ ടീമിൽ ഇടം പിടിച്ചു. 

ഒമാൻ പ്ലെയിങ് ഇലവൻ

ആമിർ കലീം, ജതീന്ദർ സിങ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി.

ഇന്ത്യ പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിദ് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്. 

Sanju Samson achieved a new milestone in T20Is during the Asia Cup match against Oman. Sanju has now completed 50 sixes in international T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗണ്‍സിലറുടെ ആത്മഹത്യ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

Kerala
  •  31 minutes ago
No Image

പാഴ്‌സലുകള്‍ ഇനി പറന്നുവരും; ഡ്രോൺ അധിഷ്ഠിത ഡെലിവറി സർവിസ്; പരീക്ഷണ പറക്കൽ നടത്തി അബൂദബി

uae
  •  an hour ago
No Image

തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ

qatar
  •  an hour ago
No Image

ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Kerala
  •  2 hours ago
No Image

വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ

uae
  •  2 hours ago
No Image

79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം 

Cricket
  •  2 hours ago
No Image

കരീബിയൻ മേഖലയിൽ അമേരിക്കയുടെ അപ്രഖ്യാപിത യുദ്ധം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേല

International
  •  2 hours ago
No Image

മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി

uae
  •  3 hours ago